കൊല്ലത്ത് ട്യൂഷന് പോയ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവർന്നു

കൊല്ലം: ട്യൂഷന് പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വർണാഭരങ്ങൾ കവർന്നെന്ന് പരാതി. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.രാവിലെ ആറരയോടെ റോഡുവക്കിലെ ഒരു പോസ്റ്റിൽ അവശയായി ചാരി ഇരിക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടത്.

ഈ സമയം റോഡിൽ ആളും കുറവായിരുന്നു. നാട്ടുകാർ പെൺകുട്ടിയോട് കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് തന്നെ ഒരുസംഘം ആക്രമിച്ചെന്നും തലയ്ക്കടിയേറ്റെന്നും കമ്മലുകൾ നഷ്ടമായെന്നും പെൺകുട്ടി പറഞ്ഞത്. തുടർന്ന് പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങൾ കുട്ടിപറഞ്ഞതോട‌െ മൊഴിയിൽ സംശയമായി. കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ പറയുന്നത്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പരാതിയുടെ നിജസ്ഥിതിയും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു..

അടുത്തിടെയാണ് കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വൻ തുക മോചനദ്രവ്യമാവശ്യപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് പെൺകുട്ടിയെ ഉപേഷിച്ചനിലയിൽ കണ്ടെത്തുകയായിരന്നു. കേസിൽ കൊല്ലം സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് അറസ്റ്റിലായത്. കടം വീട്ടാനുള്ള പണം കണ്ടെത്താനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചതെന്നാണ് പ്രതികൾ മൊഴിനൽകിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News