കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. 17കാരിയായ അയോന മോണ്‍സണ്‍ ആണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


