വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് ജി. സുധാകരന്‍ 

പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചതായി അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

വി.എസിന്റെ വീടിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നും അതുകൂടി കണക്കിലെടുത്ത് സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന ശുഭപ്രതീക്ഷയും ജി. സുധാകരൻ പങ്കുവെച്ചിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. സര്‍ക്കാരിന് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കും ഇത്. അദ്ദേഹത്തിന്റെ ഭവനത്തിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News