സ്‌കൂളിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും വനിതാ അറ്റൻഡന്റും അറസ്റ്റിൽ

മുംബൈ: ആര്‍ത്തവം പരിശോധിക്കാന്‍ പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ താനെയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും വനിതാ അറ്റന്‍ഡന്റിനെയും പോലീസ് അറസ്റ്റുചെയ്തു. പരിശോധന കുളിമുറിയില്‍ രക്തക്കറ കണ്ടതിനെതുടര്‍ന്ന്.

ഷഹാപുര്‍ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. അഞ്ചാംക്ലാസിനും പത്താംക്ലാസിനും ഇടയിലുള്ള കുട്ടികളെയാണ് സ്‌കൂളിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ നിര്‍ബന്ധിച്ച് നഗ്‌നരാക്കി ആര്‍ത്തവമുണ്ടോ എന്ന് പരിശോധിച്ചത്.

മാനേജ്മെന്റിനും അധ്യാപകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ പരിസരത്ത് മാതാപിതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വനിതാ അറ്റന്‍ഡന്റ്, രണ്ട് അധ്യാപകര്‍, രണ്ട് ട്രസ്റ്റികള്‍ എന്നിവരുടെ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു. നാലുപേര്‍ക്കെതിരേ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News