KeralaNews

സംസ്ഥാനത്ത് സ്കൂൾ പ്രവേശനം നാളെ ആരംഭിക്കില്ല

തിരുവനന്തപുരം:കോവിഡ് -19 നെ തുടർന്നുള്ള ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ ( 31/05/2020) കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ നാളെ (18/05/2020) തുടങ്ങുന്ന സ്കൂൾ അഡ്മിഷനായി കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ടതില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഓൺലൈൻ അഡ്മിഷനായി തയാറാക്കുന്ന ഓൺലൈൻ പോർട്ടൽ സംവിധാനം തയാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷൻ നേടാവുന്നതാണ്. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ലാത്തതാണ്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button