23.9 C
Kottayam
Tuesday, May 21, 2024

വിമാന സര്‍വീസുകളില്ല, വിദ്യാലയങ്ങൾക്കും അവധി,സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാം, നാലാം ഘട്ട ലോക്ക് ഡൗൺ ഇങ്ങനെ

Must read

ന്യൂഡൽഹി: നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. മേയ് 17 മുതൽ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ കാലയളവ്. ഇക്കാലളവിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കൽ സർവീസുകൾ, എയർ ആംബുലൻസുകൾ, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.

മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല
സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല. ഓൺലൈൻ-വിദൂര പഠനക്രമം തുടരും.
ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പ്രവർത്തിക്കുകയില്ല.
സിനിമ തിയേറ്റർ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.
രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.
65 വയസിന് മുകളിലുളളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
കണ്ടയിന്റ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.
ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week