24.2 C
Kottayam
Sunday, June 7, 2026

എസ്‌സിഇആർടി സംഘം സഞ്ചരിച്ച ജീപ്പ് ആന ആക്രമിച്ചു; വിസിയുടെ വാരിയെല്ലിന് പൊട്ടൽ

Must read

മലപ്പുറം: സ്ത്രീകൾ ഉൾപ്പെടെ എസ്‌സിഇആർടി സംഘം സഞ്ചരിച്ച ജീപ്പ് ആന ആക്രമിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ വൈസ് ചാൻസലർക്ക് (വിസി) പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കരുളായി വനത്തിലെ കാഞ്ഞിരക്കടവിലാണ് സംഭവം. എറണാകുളത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (എൻയുഎഎൽഎസ്) വിസി ഡോ. കെ.സി.സണ്ണിക്കാണ് (63) പരുക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിഷത്തിന്റെ നേതൃത്വത്തിൽ കരുളായി വനത്തിലെ പ്രാക്തന ഗോത്രമായ ചോല മക്ക പഠിപ്പ്ക്കൂട്ടം സാക്ഷരത പദ്ധതിയിൽ പുലിമുണ്ട ടവറിൽ നടത്തുന്ന ക്ലാസ് നിരീക്ഷിക്കാനെത്തിയതാണ് സംഘം. സംഘത്തിൽ എസ്‌സിഇആർടി അസിസ്റ്റന്റ് പ്രഫ. ഡോ. ശോഭാ ജേക്കബ്, റിസർച് ഓഫിസർ സുദർശനൻ ഉൾപ്പെടെ 7 പേരുണ്ടായിരുന്നു.

കരുളായിയിൽനിന്ന് ടാക്സി ജീപ്പിലാണ് പുറപ്പെട്ടത്. മടങ്ങും വഴി കൂടെയുള്ള മുണ്ടക്കടവ് ബദൽ സ്കൂൾ അധ്യാപിക പിങ്കിയെ ഇറക്കാൻ കാഞ്ഞിരക്കടവിൽ ജീപ്പ് നിർത്തി. കൈയിൽ കരുതിയ ഭക്ഷണം കഴിക്കാൻ എല്ലാവരും 10 മീറ്റർ അകലെ പുഴയിലേക്കിറങ്ങി. 

തിരിച്ച് ജീപ്പിനടുത്തേക്ക് നീങ്ങവേ ചിന്നംവിളിച്ച് പാഞ്ഞെത്തിയ കൊമ്പൻ, ജീപ്പ് കുത്തി മറിച്ചിടുകയായിരുന്നു. ഭയന്ന എല്ലാവരും തിരിച്ച് പുഴയിലേക്കോടി. ജീപ്പിന് നേരേ കൊമ്പൻ പരാക്രമം തുടർന്നു. ആന പിൻവാങ്ങിയയെന്ന് ഉറപ്പാക്കിയ ശേഷം ജീപ്പ് നേരെയാക്കി യാത്ര തുടർന്ന് കരുളായിയിലെത്തി. തുടർന്നു മറ്റൊരു വാഹനത്തിൽ വിസിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

- Advertisement -

- Advertisement -

ജീപ്പിന് സാരമായ കേടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിന് യാത്രയിൽ പൊലീസ്, വനം ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാത്തത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ആക്ഷേപമുയർന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week