25 C
Kottayam
Saturday, May 18, 2024

‘മഞ്ഞിനുള്ളിലേക്ക് മായുന്നു, പിന്നാലെ വലിയൊരു ശബ്ദം’; അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍?

Must read

ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ തൊട്ടുമുമ്പുള്ളതെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ഹെലികോപ്റ്റര്‍ മഞ്ഞിനുള്ളിലേക്ക് മായുന്നതും വലിയൊരു ശബ്ദം കേള്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. റെയില്‍ പാളത്തിലൂടെ നടന്നു നീങ്ങിയവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതേസമയം, സംയുക്ത സൈനിക മേധാവി സഞ്ചരിച്ച വിമാനം തന്നെയാണോ വീഡിയോയില്‍ കാണുന്നതെന്ന് സ്ഥിരീകരണമില്ല.

അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യോമസേന മേധാവി വി.ആര്‍. ചൗധരി അപകടസ്ഥലത്ത് എത്തി തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധിച്ചു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്.അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week