24.6 C
Kottayam
Monday, June 8, 2026

ആ കൊള്ളാം..മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ കാണിച്ചു കൊടുക്കാം… നവദമ്പതികളുടെ പുതിയ വെഡിങ് ഷൂട്ട് കണ്ടോ?സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Must read

കൊച്ചി:സമൂഹമാധ്യമങ്ങളിൽ ഇത് ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. എല്ലാ കാര്യത്തിലും ഫോട്ടോഷൂട്ട് നടത്തുക എന്നത് മലയാളികൾക്ക് ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്. കല്യാണത്തിന് മുമ്പ് ഫോട്ടോഷൂട്ട്, കല്യാണം കഴിഞ്ഞാൽ ഫോട്ടോഷൂട്ട്, കുട്ടി ജനിച്ചാലും കുട്ടിക്ക് പ്രായമായാലും എല്ലാം ഫോട്ടോഷൂട്ട് നടത്തുക എന്നത് ഇന്ന് എല്ലാവർക്കും ഒരു ഹോബി ആയി മാറിയിരിക്കുകയാണ്. ഒരുകാലത്ത് ആളുകൾ ആൽബങ്ങളിൽ പ്രൈവറ്റ് ആക്കി വെച്ചിരുന്ന ഇത്തരം ചിത്രങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഇവർ തന്നെ ഷെയർ ചെയ്യുകയാണ്.

അതേസമയം ഇതിനെതിരെ ഒരു വിഭാഗം ആളുകൾ എപ്പോഴും വിമർശനവുമായി രംഗത്തെത്തും എന്നത് മറ്റൊരു വസ്തുതയാണ്. പ്രായമായവർ ആണ് കൂടുതൽ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ കണ്ടാൽ അതിന് താഴെ എല്ലാം നിരവധി അമ്മാവന്മാരും അമ്മായിമാരും ആയിരിക്കും മോശം കമൻറുകൾ ചെയ്തുകൊണ്ട് എത്തുന്നത്. എന്നാൽ പൊതുവേ ഇത്തരത്തിലുള്ള ചിത്രങ്ങളെയും ആളുകളെയും സ്വീകരിക്കുന്ന പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം.

ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ ഒരു ഫോട്ടോഷൂട്ട് ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇത്. ചിത്രത്തിൽ നവ വരനെയും നവ വധുവിനെയും കാണാം. വളരെ മനോഹരമായിട്ടാണ് ഇവർ രണ്ടുപേരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ഫോട്ടോഷൂട്ടിലെ ഒന്ന് രണ്ട് ചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് ഇവർ എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് താഴെ നിരവധി വിമർശന കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ഹാഷിനി അഭേയ്വർദ്ധന ആണ് ഈ ചിത്രങ്ങൾക്ക് പുറകിൽ ഉള്ളത്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് തോന്നുന്നത്. അതേസമയം മനോഹരമായി ഒരു നീല സാരിയിലാണ് നവവധു പ്രത്യക്ഷപ്പെടുന്നത്. വരൻ ആകട്ടെ ഒരു നീല സ്യൂട്ടിലാണ് പ്രത്യക്ഷപ്പെടുന്നത്. ബെല്ല ചാർലി ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week