28.4 C
Kottayam
Saturday, June 6, 2026

സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും’; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Must read

മുംബൈ: രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ. സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്‍റെതന്നെ ആരാധനാമൂർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യനാക്കപ്പെട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുൽ പറഞ്ഞിരുന്നു.

‘മാപ്പ് പറയാൻ താൻ സവർക്കർ അല്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്താണ് അദ്ദേഹം സവർക്കറെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചിരിക്കുകയാണ്. അദ്ദേഹം ശിക്ഷിക്കപ്പെടണം’, ഷിന്ദെ പറഞ്ഞു. രാഹുൽ ഗാന്ധി ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ അദ്ദേഹത്തിന് റോഡിലിറങ്ങി നടക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മഹാരാഷ്ട്ര നിയമസഭയിൽ സംസാരിക്കവേ ഏക്നാഥ് ഷിന്ദെ പറഞ്ഞു.

‘കോൺഗ്രസ് ഉണ്ടാക്കിയ നിയമം മൂലമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരെ നേരത്തെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാൽ ഇതേപോലെ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും ജനാധിപത്യം അപകടത്തിൽ ആയിരുന്നില്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുക മാത്രമല്ല രാഹുൽ ഗാന്ധി ചെയ്തത്, ഒ.ബി.സി. വിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുകയാണ്’, ഷിന്ദെ പറഞ്ഞു. ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ റോഡിലിറങ്ങി നടക്കാൻ രാഹുൽ ഗാന്ധി ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോഗ്യനാക്കപ്പെട്ടതിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെയായിരുന്നു ഷിന്ദേയുടെ പരാമർശം. അയോഗ്യനാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിക്കുമോ എന്ന ഒരു മാധ്യമ പ്രതിനിധിയുടെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി ഒരിക്കലും മാപ്പ് പറയില്ലെന്നുമായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week