റിയാദ്: റിയാദില്‍ കൊവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടു മുമ്പ് മലപ്പുറം തിരൂരങ്ങാടി സ്വദേശി സഫ്‌വാന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്ത്. രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും യാതൊരു കുറവും ഇല്ലെന്ന് സഫ്‌വാന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു. കുറച്ച് ദിവസമായി തലവേദനയും പനിയും ഉണ്ട്. കൂടാതെ ഇപ്പാള്‍ ശ്വാസം മുട്ടലുമുണ്ടെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
<p>’പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച്ചത്തെ മരുന്ന് കുടിച്ചു. ശിഫ അല്‍ ജസീറയില്‍ കാണിച്ച് എക്സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല. രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല.'</p>
<p>ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്!വാന്‍ (37) റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. റിയാദില്‍ ടാക്സി ഡ്രൈവറായിരുന്നു സഫ്‌വാന്‍. 10 ദിവസം മുമ്പാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഫ്‌വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നയാണ് ബന്ധുക്കള്‍ അറിയിച്ചത്.</p>