കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്.
ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം [email protected] ലേക്ക് മെയിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.
ഉംറ സേവനസ്ഥാപനൾക്കുള്ള ലൈസൻസിനുള്ള അപേക്ഷയും ക്ഷണിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആണ് അപേക്ഷ ക്ഷണിച്ചത്. ഉംറ സർവിസ് നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാം. തീർഥാടക സേവനങ്ങൾക്കുള്ള ലൈസൻസുകൾ ‘സമഗ്ര ഉംറ സംഘാടകൻ’ എന്ന പദവിയിൽ ഈ വർഷം മുഴുവൻ ലഭിക്കും. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചിരിക്കുന്നത്.
ലൈസൻസിന്‍റെ കാലയളവ് പരമാവധി അഞ്ചു വർഷമായിരിക്കും . ഇലക്ട്രോണിക് പോർട്ടലിലൂടെ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പൂർണ്ണമായും പാലിച്ച ശേഷം ആയിരിക്കും അനുമതി ലഭിക്കുക.
യാത്ര, താമസം തുടങ്ങിയവയിൽ സമഗ്രമായ സേവനങ്ങൾ നൽകാൻ ശേഷിയുള്ള സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് തങ്ങൾ ലെെസൻസ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർ രാജ്യത്തെത്തുന്നത് മുതൽ വിടവാങ്ങൾ വരെയുള്ള സേവനങ്ങൾ നൽകുന്നതിന് കമ്പനികൾ തയ്യാറായിരിക്കണം. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തണം.