26.2 C
Kottayam
Friday, June 5, 2026

‘ആറാം തമ്പുരാനെ കാണാന്‍ മാരുതി ഓടിച്ച് പോയ മമ്മൂട്ടി’സത്യന്‍ അന്തിക്കാട് പറയുന്നു

Must read

കൊച്ചി:തെരഞ്ഞെടുക്കാന്‍ അധികം മോഡലുകള്‍ ഇല്ലാതിരുന്ന കാലത്ത് ഇന്ത്യന്‍ മധ്യവര്‍ഗ്ഗം സ്റ്റാറ്റസ് ചിഹ്നമായി കണ്ടിരുന്ന വാഹനമാണ് മാരുതി 800. പല മോടികൂട്ടലുകളോടെയും വില്‍പ്പനയുടെ അവസാന കാലം വരെ ഈ കാറിന് ആവശ്യക്കാരുമുണ്ടായിരുന്നു.

ഇപ്പോഴിതാ പഴയ മാരുതി 800 നോട് മലയാളികള്‍ക്കുള്ള നൊസ്റ്റാള്‍ജിയയെ സ്പര്‍ശിക്കുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പേര് മഹേഷും മാരുതിയും എന്നാണ്.

- Advertisement -

മാര്‍ച്ച് 10 ന് തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അണിയറക്കാര്‍ പുറത്തുവിട്ട ഒരു വീഡിയോ ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്‍റെ ആദ്യ കാര്‍ ആയിരുന്ന മാരുതി 800 ന് ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഈ വീഡിയോയില്‍. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം തന്‍റെ സുഹൃത്തുക്കളൊക്കെയും ഈ വാഹനത്തില്‍ കയറിയിട്ടുണ്ടെന്ന് പറയുന്നു അദ്ദേഹം.

- Advertisement -

“ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ ഒരു മാരുതി 800 ആയിരുന്നു. കെഎല്‍ 7 എ 183. അത് 33 വര്‍ഷം മുന്‍പാണ്. അക്കാലത്ത് ഞാനും ശ്രീനിവാസനും ഒന്നിച്ച് വര്‍ക്ക് ചെയ്ത പല സിനിമകളുടെയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശവും തലയണമന്ത്രവുമൊക്കെ ആ മാരുതിയിലെ യാത്രയില്‍ വച്ച് ഞങ്ങള്‍ സംസാരിച്ച സിനിമകളാണ്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എന്‍റെ എല്ലാ സുഹൃത്തുക്കളും ആ കാറില്‍ കയറിയിട്ടുണ്ട്. ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിം​ഗ് സമയത്ത് ഞാനും മമ്മൂട്ടിയുംകൂടി വി കെ ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്.

- Advertisement -

അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്‍റെ ആ പഴയ മാരുതി തന്നെയാണ്. എന്‍റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അം​ഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്”, സത്യന്‍ അന്തിക്കാട് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week