തിരുവനന്തപുരത്ത് ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ്.ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പറഞ്ഞു. നാല് വയസുകാരന്റെ തലയിലെ മുഴയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്.

എട്ട് ദിവസം മുന്‍പ് ആണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് ഇപ്പോഴും ആശുപത്രില്‍ തുടരുന്നുണ്ട്. എന്നാല്‍ വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല എന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നു. സ്‌കാനിംഗിനും മറ്റ് തുടര്‍ ചികത്സകള്‍ക്കുമായുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല, ഒപ്പം ആശുപത്രി ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

യാതൊരു ചികിത്സാ നിഷേധവും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ സ്‌കാനിംഗ് ഇന്ന് തന്നെയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. സ്‌കാനിംഗ് മെഷീന്‍ തകരാര്‍ ആയതാണ് ഇതിലെ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News