‘ജാതിയല്ല കഴിവാണ് പ്രധാനം, തറവാടി നായരെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല, പറഞ്ഞവരോട് ചോദിക്കണം’: തരൂര്‍

കൊച്ചി: ജാതിയല്ല കഴിവാണ് പ്രധാനമെന്ന് ശശി തരൂര്‍. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു.

കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ മറുപടി. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന സൂചന ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ് തരൂര്‍. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News