തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി നല്‍കിയതായി സംഭാഷണത്തില്‍ പറയുന്നു. പിന്‍വാതില്‍ നിയമത്തിന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.
പരാതിക്കാരനുമായി സംസാരിക്കുന്ന സരിതയുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിലാണ് നാല് പേര്‍ക്ക് ആരോഗ്യ കേരളം പദ്ധതിയില്‍ ജോലി സംഘടിപ്പിച്ച് നല്‍കിയതെന്ന് ശബ്ദരേഖയില്‍ പറയുന്നു.
പിന്‍വാതില്‍ നിയമനം വഴി കയറിപ്പറ്റുക ബുദ്ധിമുട്ടാണ്. കയറിക്കഴിഞ്ഞാല്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരാണ് ഇത് ചെയ്തു തരുന്നത്. അവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതെ നോക്കേണ്ട ചുമതല തനിക്കാണ്. ജോലി കിട്ടുന്ന കുടുംബങ്ങള്‍ ജോലി കൊടുത്ത പാര്‍ട്ടിക്ക് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.