KeralaNews

സംസ്ഥാനത്തെ 50 ലക്ഷത്തിലധികം പേര്‍ക്ക് ഈ മാസം റേഷന്‍ മണ്ണെണ്ണ ലഭിക്കില്ല

കൊച്ചി: കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം റേഷന്‍ മണ്ണെണ്ണ ലഭിക്കില്ല. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതോടെ മണ്ണെണ്ണയില്ലാതായത്.

എഎവൈ(മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും. ലിറ്ററിന് 37രൂപയാണ് വില. ഭക്ഷ്യധാന്യവിഹിതത്തില്‍ മാറ്റമില്ല. മുന്‍മാസം ലഭിച്ചിരുന്ന അതേയളവില്‍ ഈ മാസവും ലഭിക്കും.

ഈ മാസത്തെ റേഷന്‍ വിതരണം തിങ്കളാഴ്ചയാരംഭിക്കും. പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി രംഗത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker