24.2 C
Kottayam
Sunday, June 7, 2026

മമ്മൂട്ടിക്കൊന്നും ഇത്രയ്ക്ക് അതിമോഹം പാടില്ല’; രസകരമായ കുറിപ്പുമായി ശാരദക്കുട്ടി

Must read

കൊച്ചി:ലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും. ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ അഭിനയകുലപതിയുടേതായി പുറത്തുവരുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെ കണ്ട് ‘നിങ്ങള് ഇതെന്ത് ഭാവിച്ചാ മമ്മൂക്കാ..’എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളതും. രണ്ട് ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടി തുടരെ തന്റെ ഫോട്ടോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം വൈറലാകുകയും ചെയ്തു. അത്തരത്തിൽ മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

വൈറ്റ് ആന്‍ഡ് വൈറ്റിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് ശാരദക്കുട്ടി പങ്കുവച്ചിരിക്കുന്നത്. “വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്. കേട്ടില്ല. മമ്മൂട്ടിക്കൊന്നും ഇത്രക്ക് അതിമോഹം പാടില്ല”, എന്നാണ് ഫോട്ടോയ്ക്കൊപ്പം ശാരദക്കുട്ടി കുറിച്ചത്. ഒപ്പം കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന തന്റെ ഫോട്ടോയും അവർ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

“മമ്മൂട്ടി പോസ്റ്റിയപ്പോ വിചാരിച്ചിട്ടുണ്ടാവില്ല ഇത്ര സ്ട്രോം​ഗ് ഓപ്പോണന്റ് ഉണ്ടാവുമെന്ന്. എന്റെ വോട്ട് ടീച്ചർക്കാ, ബ്രദര്‍ ആണോ, ടീച്ചറിനെ നേരത്തെ തന്നെ നിത്യഹരിതമായി ഞാൻ പ്രഖ്യാപിച്ചതാണ്, കുഴപ്പമൊന്നുമില്ലന്നേ! മ്മ്‌ടെ മമ്മൂക്ക അല്ലേ! ഇങ്ങനെ അങ്ങ് പോകട്ടെ…ങ്ങള് ബേജരാണ്ടേ ഇരിക്ക്ന്ന്, അല്ല പിന്നെ ടീച്ചറിനോടാ… വാശി!!”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

- Advertisement -

ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.

- Advertisement -

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തെലുങ്ക് ചിത്രം ഏജന്‍റ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. അഖില്‍ അക്കിനേനി ആയിരുന്നു ചിത്രത്തിലെ നായകന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week