കൊച്ചി:‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ പരിപാടി റദ്ദാക്കാനായിരുന്നു തീരുമാനമെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. സംഭവം വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേയെന്നും അവര്‍ കുറിക്കുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം .. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് ജൃീഴൃമാാല നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവര്‍ പറഞ്ഞു.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല. അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കാനും ആരുമുണ്ടാവില്ല. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?.