27.5 C
Kottayam
Sunday, June 7, 2026

ചിലർ എന്നെ തല്ലി, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു’:പൃഥ്വി ഷായെ മർദിച്ച കേസിൽ കൂടുതൽ ആരോപണങ്ങളുമായി സപ്ന ഗിൽ

Must read

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ മർദിച്ച കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. കോടതിയിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യൻ താരത്തിനെതിരെ സപ്ന ഗിൽ കൂടുതല്‍ ആരോപണങ്ങളുയർത്തിയത്. പൃഥ്വി ഷാ ഉൾപ്പെടെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് സപ്ന ഗിൽ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ക്രിക്കറ്റ് താരമാണു പൊതു സ്ഥലത്തുവച്ച് തന്നെ ഉപദ്രവിച്ചതെന്നും താരത്തിൽനിന്ന് പണമോ, സെൽഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്ന പറഞ്ഞു.

‘‘ ഞങ്ങൾ ആരെയും തല്ലിയിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല. അവർ തെറ്റായ ആരോപണങ്ങളാണ് ഞങ്ങൾക്ക് എതിരെ പ്രയോഗിക്കുന്നത്. സെൽഫിയെടുക്കാനൊന്നും ഞാൻ ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങൾ അവിടെ ഒരു വിഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവർ എന്റെ സുഹൃത്തിനെ ആക്രമിക്കുന്നതു കണ്ടത്. ഞാൻ പോയി അവരെ തടയാൻ ശ്രമിച്ചു. അപ്പോൾ എന്നെ ബേസ്ബോൾ ബാറ്റുകൊണ്ടാണ് അവർ മർദിച്ചത്. ചിലര്‍ എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു.’’– സപ്ന ഗിൽ ആരോപിച്ചു.

‘‘ആ സമയത്ത് അവർ ദേഷ്യപ്പെടുന്നുണ്ടായിരുന്നു, നല്ല പോലെ കുടിച്ചിട്ടുമുണ്ട്. വിമാനത്താവളത്തിൽവച്ചാണ് ഞങ്ങൾ അവരെ തടഞ്ഞത്. ആളുകളെ വിളിച്ചുകൂട്ടി രക്ഷപെടാനായിരുന്നു പൃഥ്വി ഷായുടേയും സുഹൃത്തിന്റേയും ശ്രമം. പിന്നീട് അവർ ഞങ്ങളോടു മാപ്പു പറഞ്ഞു.’’– സപ്ന ഗിൽ ആരോപിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സപ്ന ഗിൽ പൊലീസിൽ പരാതി നൽകിയിരുന്നു.

പൃഥ്വി ഷായ്ക്കു പുറമേ സുഹൃത്തുക്കൾ‌ക്കുമെതിരെ പരാതി നൽകിയെന്ന് സപ്നയുടെ അഭിഭാഷകൻ അലി കാഷിഫ് ദേശ്മുഖ് വാർത്താ ഏജൻസിയോടു പറഞ്ഞു. പൃഥ്വി ഷായെ ആക്രമിച്ച കേസിൽ സപ്ന ഗിൽ ഉൾപ്പെടെ ഏഴു പേർക്കെതിരെ ഒഷിവാര പൊലീസാണു കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച സപ്ന ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week