28.1 C
Kottayam
Sunday, June 7, 2026

ഐശ്വര്യ ലക്ഷ്മി ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, വിവാഹം കഴിക്കാവുന്നതേയുള്ളൂ എന്ന് സന്തോഷ്‌വർക്കി

Must read

കൊച്ചി:മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ട് എന്ന് പരസ്യമായി പറഞ്ഞ് സന്തോഷ് പലതവണ രംഗത്ത് എത്തിയിരുന്നു.എന്നാല്‍ താരത്തിനെ ഒന്ന് കാണുവാന്‍ പോലും സാധിക്കാതെ ഇരുന്ന സന്തോഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തരത്തിലുള്ള ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കി അന്ന് പോസ്റ്റിട്ടിരുന്നു . ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന്‍ വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം തന്നെ അപമാനിച്ച എല്ലാവര്‍ക്കും തന്റെ മരണം സമര്‍പ്പിക്കുന്നു എന്നുമാണ് ഇദ്ദേഹം കുറിച്ചത്.

- Advertisement -

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.ഏതായാലും കേസ് നൽകിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്

- Advertisement -

പിന്നീട് നിഖില വിമലിന്റെ പിറകെയും സന്തോഷ് ഇതേ അവശ്യവുമായി സമീപിച്ചെങ്കിലും അവിടെയും സമൂഹത്തിന്റെ പരിഹാസമായിരുന്നു ഫലം.നിഖിലയുടെ അമ്മയോട് ഈ വിഷയം സംസാരിച്ചിരുന്നു എന്നാണു സന്തോഷ് വര്‍ക്കി പറയുന്നത്. വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോയെന്ന് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു.സന്തോഷ് വര്‍ക്കി പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

നിഖില ഒരു കണ്ണൂരുകാരിയാണ്. കമ്മ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് നിഖിലയെ ഇഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്.എന്നാൽ പണ്ട് എപ്പോഴും ഒരു ബ്രേക്കപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്ന് അവര്‍ പറഞ്ഞു.

- Advertisement -

ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നാണ് സന്തോഷ് വര്‍ക്കി പുതിയതായി പറഞ്ഞിരിക്കുന്നത്. ‘ എനിക്ക് ആദ്യം മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്.അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിള്‍ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.’

‘എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല.ഞാന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപെട്ടാല്‍ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കില്‍ കല്യാണം കഴിക്കാന്‍ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ലൊരു പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week