29.4 C
Kottayam
Saturday, June 6, 2026

ഇനി എന്റെ ജീവിതത്തില്‍ നിത്യയില്ല…നിത്യയ്ക്ക് പറ്റിയ ഒരാളല്ല ഞാന്‍’ ആ സത്യം മനസ്സിലാക്കിയെന്ന് സന്തോഷ് വര്‍ക്കി

Must read

കൊച്ചി:ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ചിത്രം കണ്ടതിന് ശേഷം മോഹൻലാൽ ആറാടുകയാണെന്ന് പറഞ്ഞ ആ ഒറ്റ ഡയലോ​ഗാണ് സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചത്. മോഹൻലാലിൻ്റെ കടുത്ത ആരാധകൻ കൂടിയാണ് സന്തോഷ് വർക്കി.

ആറാടുകയാണ് എന്ന ഡയലോ​ഗ് കൊണ്ട് മാത്രമല്ല ഇപ്പോൾ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ നിറയുന്നത്. അദ്ദേഹത്തിൻ്റെ പല അഭിമുഖങ്ങളിലൂടെയും നടി നിത്യ മേനനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നിത്യയേയും വീട്ടുകാരെയും അറിയിച്ചിട്ടുണ്ട് എന്ന കാര്യവും അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇതിനിടെ സന്തോഷിൻ്റെ പ്രണയത്തെക്കുറിച്ചുള്ള നിത്യ മേനൻ്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയുണ്ടായി. എന്നാൽ നിത്യ പറഞ്ഞ പല കാര്യങ്ങൾക്കെതിരെയും സന്തോഷ് ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയക്ക് സന്തോഷ് വർക്കി നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ‘എനിക്കെതിരെ ഭീഷണി ഉണ്ട്. ആരെക്കെയോ കഴിഞ്ഞ ദിവസം ഫോണിലേക്ക് വോയിസ് മെസേജ് ആയി ആണ് അയച്ചത്’, സന്തോഷ് പറയുന്നു.

”കടുവ’ എന്ന സിനിമക്ക് ഞാൻ റിവ്യു പറഞ്ഞത് ശരിയായില്ല, നിത്യ മേനനെ ഞാൻ ശല്യപ്പെടുത്തി, ആറാട്ട് സിനിമ ഫ്ലോപ്പാകാൻ കാരണം ഞാനാണ്. വീട്ടിൽ വന്ന് അടിക്കും അല്ലെങ്കിൽ റിവ്യു കൊടുക്കാൻ പോകുന്നിടത്ത് വന്ന് അടിച്ച് ഷേപ്പ് മാറ്റുമെന്നാണ് ഭീഷണിപ്പെടുത്തിയത്. മദ്യപിച്ചിട്ട് ആരോ മെസേജ് അയച്ചത് ആണെന്ന് തോന്നുന്നു. ഈ സംഭവത്തിന് ശേഷം വീട്ടുകാർക്ക് കുറച്ച് പേടിയാണ്’, സന്തോഷ് പറഞ്ഞു.

- Advertisement -

‘നടിമാരുടെ ജീവിതമൊക്കെ ആർഭാട ജീവിതമാണ്. അവരുടെ ജീവിത ശൈലി തന്നെ വേറെയാണ്. സിനിമയിലുള്ള പ്രൊഡ്യൂസേഴ്സോ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്ന ആളുകളോ ഒക്കെയാണ് അവർക്ക് പറ്റിയത്. എന്നെ നിത്യ അം​ഗീകരിക്കാത്തത് ചിലപ്പോൾ അതുകൊണ്ട് ഒക്കെ ആയിരിക്കും. ഇനി ഇപ്പോ അവരോട് പ്രണയങ്ങളൊന്നും വേണ്ടന്നാണ് തീരുമാനം. എൻ്റെ റിസേർച്ചിൽ ശ്രദ്ധിക്കുകയാണ്’, സന്തോഷ് വ്യക്തമാക്കി.

- Advertisement -

‘പ്രണയം അന്ധമാണ്, അതുകൊണ്ട് തന്നെ പലതും പറഞ്ഞിട്ടുണ്ട്. അതെല്ലാം നിത്യക്ക് ബുദ്ധിമുട്ടായി എന്ന് അറിഞ്ഞു. അതിന് ക്ഷമ ചോദിക്കുകയാണ്. ഇനി എൻ്റെ ഭാ​ഗത്ത് നിന്ന് അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇനി അവരുമായി ഒരു ബന്ധവുമില്ല’, സന്തോഷ് പറഞ്ഞു.

‘നിത്യയോടുള്ള സ്നേഹം കൊണ്ടാണ് പിറകെ നടന്നത്. ഇവരുടെ സിനിമകൾ കണ്ടിട്ടല്ല പ്രണയം തോന്നിയത്. ഇവരുടെ അഭിമുഖങ്ങൽ കണ്ടിട്ട് തോന്നിയ സ്നേഹമാണ്. അവരെ സ്നേഹിച്ചിട്ട് മാത്രമേ ഉള്ളൂ.. അല്ലാതെ ഉപദ്രവിക്കാനോ ഒന്നിനും പോയിട്ടില്ല. നിർഭാ​ഗ്യവശാൽ അവരൊരു സെലിബ്രിറ്റി ആയിപ്പോയി. അതല്ല നിത്യ എൻ്റെ അയൽവാസിയോ മറ്റും ആയിരുന്നെങ്കിൽ ഞങ്ങൾ തമ്മിൽ ഇപ്പൊൾ പ്രണയത്തിലായേനെ’, സന്തോഷ് പറയുകയുണ്ടായി.

‘2009 മുതലെ എനിക്ക് നിത്യയെ ഇഷ്ടമാണ്. നിത്യ ഇപ്പോഴാണ് നോ പറഞ്ഞത്. ഇത്രയും നാൾ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലായിരുന്നു ആ​ദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇത്രയും നാൾ അവരുടെ പിന്നാലെ പോകില്ലായിരുന്നു. ഞാൻ ആറ് മാസം മുമ്പ് നിത്യക്ക് മെസേജ് അയച്ചപ്പോഴാണ് ഞാൻ അവർക്ക് ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞത്. പിന്നീട് അതിന് ശേഷം ഞാൻ ഒരു കാര്യത്തിനും നിത്യയെ ബുദ്ധിമുട്ടിച്ചിട്ടില്ല’.

- Advertisement -

‘അച്ചൻ നാല് മാസം മുമ്പാണ് മരിച്ചത്. നാല് മാസമായി നിത്യ എൻ്റെ മനസ്സിലെ ഇല്ല. എൻ്റെ അച്ഛനും അമ്മയുമൊക്കെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ഈ വിഷയം ഇപ്പോൾ കൊണ്ട് വന്നത് മീഡിയക്കാരാണ്. നിത്യയോട് ഇതിനെക്കുറിച്ച ചോദിച്ചപ്പോൾ നോ കമൻ്റ്സ് എന്ന് പറയാമായിരുന്നു പക്ഷെ അത് ചെയ്തില്ല. അവർക്ക് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വീണ്ടും ക്ഷമ പറയുന്നു’, സന്തോഷ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week