24.9 C
Kottayam
Friday, June 5, 2026

'തുണി ഊരി കാണിച്ചിട്ട് …നഗ്നനായി നിൽക്കാൻ പറഞ്ഞു, എന്നിട്ട് 20 ലക്ഷം ചോദിച്ചു' ! ഹണിട്രാപ്പാണെന്ന് സന്തോഷ് വർക്കി

Must read

കൊച്ചി: സിനിമയുടെ റിലീസിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് സന്തോഷ് വര്‍ക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇദ്ദേഹം. ഇടയ്ക്ക് വിവാദപരമായ പ്രസ്താവന നടത്തി സന്തോഷ് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞു. ഇതിനിടെ സമാനമായ രീതിയില്‍ വൈറലായ താരമാണ് അലന്‍ ജോസ് പെരേര. അങ്ങനെ സന്തോഷും പെരേരയും വൈറല്‍ താരങ്ങളായി മാറി.

കുപ്രസിദ്ധിയിലൂടെയാണെങ്കിലും ഇരുവര്‍ക്കും വലിയ അവസരങ്ങളാണ് ലഭിച്ചത്. സന്തോഷ് വര്‍ക്കി ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും പ്രതീക്ഷിച്ചതിനെക്കാളും പ്രതികരണമാണ് സന്തോഷിന് ലഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇടയ്ക്ക് ചിലര്‍ തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ടെന്നാണ് സന്തോഷ് വെളിപ്പെടുത്തുന്നത്.

- Advertisement -

ഇപ്പോഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ടാഴ്ച മുന്‍പ് യുകെ ബേസ്ഡ് ആയിട്ടുള്ള പെണ്‍കുട്ടി എന്നോട് ചാറ്റ് ചെയ്തിരുന്നു. അവസാനം അവള്‍ ഹണിട്രാപ്പ് ആക്കാന്‍ നോക്കുകയാണ്. വീഡിയോയുടെ മുന്നില്‍ നഗ്‌നനായിട്ട് നില്‍ക്കാനാണ് പറയുന്നത്. പെരേരയോട് ഇതുപോലെ ചോദിച്ചു. അവന്‍ വീഡിയോയ്ക്ക് മുന്നില്‍ അങ്ങനെ പോയി നില്‍ക്കുകയും ചെയ്തു.

- Advertisement -

ഇപ്പോള്‍ ഇരുപത് ലക്ഷം രൂപയാണ് അവര്‍ ചോദിക്കുന്നത്. എനിക്കപ്പോള്‍ തന്നെ കാര്യം മനസിലായി. അതുകൊണ്ട് ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. എന്നിട്ട് റിപ്പോര്‍ട്ട് അടിച്ച് കളഞ്ഞു. പെരേര നിന്ന് കൊടുത്തത് കൊണ്ട് അവനോട് ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്.

- Advertisement -

മെസേഞ്ചറിലൂടെയും മറ്റുമൊക്കെ ഇപ്പോള്‍ നടക്കുന്നത് ഹണിട്രാപ്പാണ്. ശരിക്കും അത് ട്രാപ്പാണ്. ഒരു ആഴ്ച സംസാരിച്ചതാണ്. പെട്ടെന്ന് നഗ്‌നനായിട്ട് നില്‍ക്കാന്‍ പറയുന്നത്. അതൊരു ട്രാപ്പ് ആണെന്ന് ഞാന്‍ പറഞ്ഞതാണ്. എവിടം വരെ പോകുമെന്ന് നോക്കാമെന്ന് പറഞ്ഞ് പുള്ളി കണ്ടോണ്ടിരുന്നു. എന്നിട്ട് പുള്ളി തന്നെ തുണി ഊരി കാണിച്ചിട്ട് ഇപ്പോള്‍ ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്.

പുള്ളി ഇതാരോടും പറയില്ല. രഹസ്യമാക്കി വെച്ചതാണ്. പിന്നെ അവര്‍ വീഡിയോ ഇടുവാണെങ്കില്‍ ഇട്ടോട്ടോ, അങ്ങനെ കൂടി ഫേമസ് ആവട്ടെ, ചിലപ്പോള്‍ യെസ്മ സീരിസിലേക്ക് വിളിക്കാനും സാധ്യതയുണ്ട്. അല്ലാതെ ഇരുപത് ലക്ഷം എവിടുന്ന് കൊടുക്കാനാണെന്ന് പെരേര ചോദിച്ചതായി സന്തോഷ് പറയുന്നു.

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത് നിര്‍ത്തി. നേരത്തെ ഞാനൊരു ഇന്റിമേറ്റ് സീന്‍ ചെയ്തിരുന്നു. കഥാപാത്രമായി ചെയ്യുന്നതാണെങ്കിലും ആളുകള്‍ അത് പ്രശ്നമാക്കി. ഈ ട്രാന്‍സ്ജെന്‍ഡറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ എന്റെ പേരില്‍ വന്ന കഥകള്‍ കണ്ടില്ലേ. പെരേര ഒരു കാര്യവും തുറന്ന് പറയില്ല. പക്ഷേ ഞാന്‍ എല്ലാം പറയും. എനിക്കൊരു അവാര്‍ഡ് കിട്ടിയത് അവന് ഇഷ്ടപ്പെട്ടില്ല. അവാര്‍ഡ് ജൂറിയെ വിളിച്ചിട്ട് അവനും വേണമെന്ന് ആവശ്യപ്പെട്ടു. എന്നെ ഒരാള്‍ വിളിച്ചിട്ട് അമ്പതിനായിരം രൂപ തരുവാണേല്‍ അവാര്‍ഡ് തരാമെന്ന് പറഞ്ഞിരുന്നു.

അങ്ങനെയാണെങ്കില്‍ തനിക്കിത് നേരത്തെ ഒപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്. മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ അഭിപ്രായം പറഞ്ഞാണ് സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്. ഇതോടെ ആറാട്ടണ്ണൻ എന്ന പേരും താരത്തിന് ലഭിച്ചു. പിന്നീട് റിലീസിനെത്തുന്ന എല്ലാ സിനിമകളെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി സന്തോഷ് വരാൻ തുടങ്ങി. ഇടയ്ക്ക് നടി നിത്യ മേനോൻ അടക്കമുള്ള നടിമാരെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിൻ്റെ പേരിൽ സന്തോഷ് വിമർശിക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week