26.7 C
Kottayam
Monday, May 6, 2024

ട്രോളിംഗ് നിരോധനം മൂലം ദുരതമനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ്

Must read

കൊച്ചി: ട്രോളിങ് നിരോധനം മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് കൈത്താങ്ങായി നടന്‍ സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബുദ്ധിമുട്ടിലായ മല്‍സ്യതൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുകയാണ് താരം. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Dear Facebook Family,

..എന്റെ കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു..ട്രോളിങ് നിരോധനം കാരണം മല്‍സ്യ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു .

കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള് അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.
അതിലെ സത്യം മനസ്സിലാക്കി പുതിയ സിനിമയുടെ editing works കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാണ് കോഴിക്കോടില് നിന്നും കായംകുളത്തേക്ക് Rm9 വന്നത്.

.അതിനോടൊപ്പം തന്നെ ആ പ്രദേശത്തെ പീടിക നടത്തുന്ന രോഗ ഗ്രസ്തനായ ഒരു സഹോദരന് പീടിക നന്നായി നടത്താന്‍ എന്നാല്‍ കഴിയാവുന്ന രീതിയില്‍ കുറച്ചു സാധനങ്ങള്‍ വാങ്ങി നല്‍കി..വ്യക്തിപരമായി സാമ്ബത്തിക ഞെരുക്കം ഉളളതിനാല്‍ അധികം സഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല…

ബോട്ടിലൊക്കെ കുറേ സഞ്ചരിച്ചാണ് പല കുടുംബങ്ങളേയും നേരില് കണ്ടത്. പ്രപഞ്ചം Arts and Sports Club ന്ടെ സംഭാവനകള്ക്കും സഹായങ്ങള്ക്കും നന്ദി. പര്യടനം തുടരുന്നു. എന്നാലും ഇത്തരം പ്രശ്നങ്ങളില്‍ പെട്ട് ബുദ്ധിമുട്ടനുഭവിക്കുവര്‍ എന്നെ ബന്ധപ്പെടുക…നന്ദി

Thanks to Praveen ji, Prapancham Arts and Sports Club, Aswin ji, Manoj ji, Balan ji, and all others who co operate with us…
By Santhosh Pandit..

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week