‘പറഞ്ഞതുപോലെ ചെയ്താൽ കിടിലൻ സംഭവം’ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്; മന്ത്രിസഭയിൽ ജ്യോത്സ്യനാകാൻ റെഡിയെന്നും താരം

'പറഞ്ഞതുപോലെ ചെയ്താൽ കിടിലൻ സംഭവം'; യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്; മന്ത്രിസഭയിൽ ജ്യോത്സ്യനാകാൻ റെഡിയെന്നും താരം

കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് ഭരണത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ജനപ്രിയ വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കിയാൽ അതൊരു കിടിലൻ സംഭവമായിരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒപ്പം പുതിയ മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കുകയാണെങ്കിൽ ഒരു 'ജ്യോത്സ്യന്റെ' റോളിൽ വരാൻ തയ്യാറാണെന്ന പരിഹാസവും താരം പങ്കുവെക്കുന്നു.

യുഡിഎഫ് ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ അതൊരു കിടിലൻ സംഭവം ആകും.

1) മൊത്തം സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും എവിടേക്കും സൗജന്യ യാത്ര ചെയ്യാമത്രെ.

2) ക്ഷേമ പെൻഷൻ 2000 ത്തിൽ നിന്നും 3,000 രൂപ ആക്കി കൃത്യമായി കൊടുക്കുമത്രെ.

5) ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഇഷ്യൂ ചെയ്യുമത്രേ..

കൂടെ ആശാ വർക്കർമാർക്കും ശമ്പളം കൂട്ടുമോ എന്നും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News