28.1 C
Kottayam
Sunday, June 7, 2026

കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു,ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും ഇറക്കുന്നത്, ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നത്; ശാന്തിവിള ദിനേശ്

Must read

കൊച്ചി:ഒരിടവേളയ്ക്ക് ശേഷം ദിലീപ് സിനിമകൾ തിയേറ്ററിൽ എത്തുകയാണ്. 2021 അവസാനം ഒടിടിയിൽ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിസീല് ചെയ്ത ദിലീപ് സിനിമ. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. സിനിമ പ്രഖ്യാപിച്ചിട്ട് വളരെ നാളുകളായിയെങ്കിലും സിനിമയുടെ റിലീസ്, ഷൂട്ടിങ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ.

വലിയ മുതൽ മുടക്കിലെത്തുന്ന സിനിമയുടെ പകുതി ചിത്രീകരണം നടത്തി. മുതിർന്ന ഛായാഗ്രഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു.

ഇപ്പോഴിത പ്രാെഫസർ ഡിങ്കൻ സിനിമയുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

- Advertisement -

താൻ ഡിങ്കൻ സിനിമയുടെ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ടെന്നും സിനിമ വലിയ ഹിറ്റായിരിക്കുമെന്നും മോഹൻലാലിന്റെ ബാറോസിന് മുകളിൽ നിൽക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ‘റാഫിയാണ് ഡിങ്കൻ ചെയ്യുന്നത്. ഞാൻ അതിന്റെ കുറച്ച് ത്രീഡി വിഷ്വലുകൾ കണ്ടിരുന്നു. സത്യം പറഞ്ഞാൽ മൈ ഡിയർ കുട്ടിച്ചാത്തന്റെ ആയിരം ഇരിട്ടി മുകളിൽ നിൽക്കും ഡിങ്കൻ.

- Advertisement -

ഡിങ്കൻ ഷൂട്ടിന് ഉപയോഗിച്ച ക്യാമറയും മറ്റ് സംവിധാനങ്ങളുമാണ് ബാറോസിനും ഉപയോഗിച്ചിരിക്കുന്നത്.’ ‘ബാറോസിനും മുകളിൽ നിൽക്കും ഡിങ്കനെന്ന് എനിക്ക് ഉറപ്പുണ്ട്. തായ്ലന്റിലെ ഒരു വനിത ഫൈറ്ററുടെ ഒരു രംഗം എടുത്തിട്ടുണ്ട്. അത് കണ്ടാൽ നമ്മൾ കിടുങ്ങിപ്പോകും. ചിത്രത്തിന് വേണ്ടി നാദിർഷ ചെയ്ത ഒരു പാട്ട് ഒന്നര കോടി രൂപ മുടക്കിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. തായ്ലന്റിൽ ആ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത് കണ്ടാൽ ഏത് പ്രേക്ഷകനും ഡിങ്കൻ സിനിമ തിയേറ്ററിൽ പോയി കാണും. ഡിങ്കൻ വലിയ വിജയമായിരിക്കും’, ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് ഇടയ്ക്കൊക്കെ സംസാരിക്കാൻ വേണ്ടി തന്നെ വിളിക്കാറുണ്ടെന്ന് മുമ്പും ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. പല്ലിശ്ശേരി പതിവായി ദിലീപിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെ കുറിച്ചും പുതിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് സംസാരിച്ചു. ‘ഡിങ്കന്റെ പൂജയ്ക്ക് പല്ലിശ്ശേരിയെ വിളിച്ചിരുന്നില്ല.

മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി അവസരം കിട്ടുമ്പോഴെല്ലാം ദിലീപിനെ താഴ്ത്തും. എല്ലാം കണ്ണടച്ച് അടിച്ച് വിടുന്നതാണ്.’ ‘ദിലീപിന്റെ ഏഴ് അയലത്ത് പല്ലിശ്ശേരിക്ക് പോകാൻ പറ്റില്ല. എന്നിട്ടും ദിലീപിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു, ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും പല്ലിശ്ശേരി ഇറക്കുന്നത്.’ ‘കുറേനാളായി അയാൾ ഇത് പറയാൻ തുടങ്ങിയിട്ട്.

- Advertisement -

പക്ഷെ അതിൽ ഒന്നുപോലും സംഭവിച്ചില്ല. ഇയാൾ എന്തിനാണ് ഇങ്ങനെ കുടുംബം കലക്കുന്ന വാ‌ർത്തകൾ ചെയ്യുന്നത്. ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നതെന്നും’, ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്ന് വിളിക്കുന്നതാണ്. നമിത പ്രമോദാണ് നായികയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week