ബെഗളൂരു:25 വർഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബെഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ അയ്യപ്പഭക്തർക്ക് വിവരങ്ങൾ കൈമാറിയിരുന്നുത് ശ്രീനിവാസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും..
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ ഭാഷകളില്‍ അനൗൺസ് ചെയ്തിരുന്നത് ബെംഗുളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു.
സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റിപോകുന്ന കുട്ടികളെയും പ്രായമായവരെയും ബന്ധുക്കള്‍ക്ക് അരികിലേക്ക് എത്തിക്കുന്നതില്‍ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്.മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ശ്രീനിവാസ് സ്വാമിയുടെ അറിയിപ്പുകള്‍ കേള്‍ക്കാത്ത ശബരിമല തീര്‍ത്ഥാടകരില്ലെന്ന് തന്നെ പറയാം.