27.6 C
Kottayam
Thursday, June 4, 2026

സഞ്ജു ഒഴിവാക്കപ്പെട്ടത് അവസാന നിമിഷം? പുറത്താക്കുക മാത്രമല്ല, ജഴ്‌സി വരെ ഊരി കൊണ്ടുപോയെന്ന് ആരാധകര്‍

Must read

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സഞ്ജുവിന് പകരമെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനുമായില്ല. 25 പന്തുകളില്‍ 19 റണ്‍സുമായി താരം മടങ്ങി. ടി20യില്‍ മികച്ച ഫോമിലെങ്കിലും ഏകദിന ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ സൂര്യ നിരാശപ്പെടുത്താറുണ്ട്. ഇത്തവണയും അതുതന്നെ സംഭവിച്ചു. ഇതോടെ സഞ്ജുവിന് പിന്തുണയേറി.

ഇതിനിടെ സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷമെന്നും സൂചനയുണ്ട്. പകരം സൂര്യയെ കൊണ്ടുവരികയായിരുന്നു. ടോസ് നേടി ഇന്ത്യ ഫീല്‍ഡ് ചെയ്യുമ്പോള്‍ സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞാണ് സൂര്യ ഗ്രൗണ്ടിലെത്തിയത്. ഇതില്‍ നിന്നാണ് സഞ്ജു അവസാന നിമിഷം തഴയപ്പെട്ടെന്ന് ആരാധകര്‍ അനുമാനിക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ 10 ഇന്നിങ്‌സില്‍ നിന്നും 66 ശരാശരിയില്‍ 104.7 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യ താഴോട്ട് പോവാന്‍ ഇത്തരം മോശം തീരുമാനങ്ങളാണെന്നാണ് ആരാധകരുടെ അഭിപ്രായം. കളിപ്പിച്ചില്ലെന്ന് മാത്രമല്ല, ജഴ്‌സി വരെ അടിച്ചുമാറ്റിയെന്ന് മറ്റൊരു രസകരമായ പോസ്റ്റ്. ചില ട്വീറ്റുകള്‍ വായിക്കാം… 

ബാര്‍ബഡോസില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ നാല് വിക്കറ്റ് നേട്ടം.

- Advertisement -

മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. 

- Advertisement -

നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 7 പന്തില്‍ 5  റണ്ണെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും (46 പന്തില്‍ 52) മോട്ടീ മടക്കി. 4 പന്തില്‍ 1 റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും (16*), രോഹിത് ശര്‍മ്മയും(12*)  കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week