മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകർ. ലോകകപ്പിനുള്ള റിസർവ് താരങ്ങളുടെ നിരയിലേക്കു പോലും സഞ്ജുവിനെ പരിഗണിച്ചില്ല. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു പകരം സഞ്ജുവിനെ കളിപ്പിക്കാമായിരുന്നെന്നാണ് ആരാധകരുടെ വാദം. ട്വന്റി20ക്ക് ചേരാത്ത ബാറ്ററാണ് കെ.എൽ. രാഹുലെന്നും ആരാധകർ പരാതി ഉയര്‍ത്തി.ഇതിനിടെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.
പിന്നാലെ ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സഞ്ജുവിന്റെ വാക്കുകള്‍… ”ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പോസിറ്റീവായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ തന്നെ തഴഞ്ഞതിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത് ശരിയല്ല. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് പകരം സഞ്ജു ടീമിലെത്തണമെന്നുള്ള തരത്തില്‍ വിവിധ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. രണ്ടുപേരും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞാന്‍ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ നിരാശപ്പെടുത്തുന്നതിന് തുല്യമായിരിക്കും.” സഞ്ജു പറഞ്ഞു.
എപ്പോഴും പോസിറ്റീവായാണു കാര്യങ്ങളെ കാണുന്നതെന്നും അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം ടീമിനായി കളിക്കാനാണു ശ്രമമെന്നും സഞ്ജു വിഡിയോയിൽ പറയുന്നു. എപ്പോഴാണ് ഈ വിഡിയോ പകർത്തിയതെന്നു വ്യക്തമല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ സമൂഹമാധ്യമത്തിൽ ഇതു വൈറലാണ്. ഏഴു വർഷത്തെ രാജ്യാന്തര കരിയറിൽ 16 ട്വന്റി20 മത്സരങ്ങളും ഏഴ് ഏകദിനങ്ങളും മാത്രമാണു സഞ്ജു ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. എന്നാല്‍ കുറച്ച് ആരാധകര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിലാണ് പ്രതിഷേധം. സഞ്ജുവിന്റെ ചിത്രമുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ച് മത്സരം കാണാനെത്താന്‍ ആരാധകക്കൂട്ടം സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു പ്രതികരണവുമായെത്തിയത്.
അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വെസ്റ്റിന്‍ഡീസ്, സിംബാബ്വെ എന്നിവര്‍ക്കെതിരേയും താരം മികവുകാട്ടി. 2022ല്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ 44.75 ശരാശരിയില്‍ 179 റണ്‍സ് നേടി. 158.41 ആണ് സ്‌ട്രൈക്ക് റേറ്റ്.