27.6 C
Kottayam
Sunday, June 7, 2026

സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിലും തരംഗം; ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

Must read

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20 മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തിയത്. സഞ്ജുവിനെ ഒരിക്കല്‍ക്കൂടി ബഞ്ചിലിരുത്തിയതില്‍ വലിയ രോക്ഷമാണ് ആരാധകര്‍ പ്രകടിപ്പിച്ചത്. സഞ്ജുവിനെ പിന്തുണച്ച് അദേഹത്തിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് രംഗത്തെത്തിയതും ശ്രദ്ധേയമായി. 

ടോസ് വേളയില്‍ സഞ്ജു സാംസണ്‍ ടീമിലില്ല എന്ന് അറിഞ്ഞതോടെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്. സഞ്ജുവിന്‍റെ പ്ലക്കാര്‍ഡുകളുമായാണ് താരം കളിക്കുമെന്ന് പ്രതീക്ഷിച്ച് ഗാലറിയില്‍ ആരാധകരെത്തിയത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരുണ്ടായിരുന്നില്ല.

സഞ്ജുവിനെ തഴയുന്നതില്‍ ആരാധക രോക്ഷം പുകയുന്നതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വീറ്റ് എത്തിയത്. ‘ദിസ് മാന്‍ ഈസ് വേള്‍ഡ്‌വൈഡ്’ എന്ന തലക്കെട്ടോടെ ന്യൂസിലന്‍ഡിലെ സഞ്ജു ആരാധകരുടെ ചിത്രമാണ് ട്വീറ്റിലുള്ളത്.

- Advertisement -

മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സ്വന്തമാക്കിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടിയപ്പോള്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സുമായി സൂര്യകുമാര്‍ യാദവ് രണ്ടാം രാജ്യാന്തര ടി20 സെഞ്ചുറി നേടി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 36ല്‍ പുറത്തായപ്പോള്‍ സഞ്ജുവിന് പകരം ടീമിലെത്തിയ റിഷഭ് പന്തിന് 13 പന്തില്‍ ആറ് റണ്‍സേ നേടാനായുള്ളൂ. ലോക്കീ ഫെര്‍ഗ്യൂസന്‍റെ പന്തില്‍ ടിം സൗത്തിക്കായിരുന്നു ക്യാച്ച്. 

- Advertisement -

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week