സഞ്ജു സാംസൺ വീണ്ടും ടീം ഇന്ത്യയ്ക്കൊപ്പം, യശസ്വി ടെസ്റ്റിൽ; കോലിക്കും രോഹിതിനും വിശ്രമമില്ല

മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ‌ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്‍ജു സാംസണ്‍ ഇടം ലഭിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഋതുരാജ് ഗെയ്ക്‌വാദിനും ഇടം ലഭിച്ചു. 17 അംഗ ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു പുറമേ ഇഷാൻ കിഷനുമുണ്ട്. സഞ്ജുവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

കെ.എസ്. ഭരത്തും ഇഷാൻ കിഷനുമാണ് ടെസ്റ്റിലെ വിക്കറ്റ് കീപ്പർമാർ. ഋതുരാജ് ഗെയ്ക്‌വാദിനെയും യശസ്വി ജയ്സ്വാളിനെയും ടെസ്റ്റ് ടീമിലെടുത്തു. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, നവ്ദീപ് സെയ്നി.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദൂല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News