CricketFeaturedHome-bannerKeralaNewsSports

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, സൂപ്പർ താരങ്ങളെ ശ്രീലയ്ക്കെതിരായ ട്വൻ്റി 20 യിൽ നിന്നൊഴിവാക്കി

മുംബൈ: : ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിലെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ട്വന്റി 20 ടീമിലില്ല. ഹാർദിക് പാണ്ഡ്യയാണ് ടി 20 ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിഷബ് പന്ത് ടീമിൽ ഉൾപ്പെട്ട‌ില്ല. സൂര്യകുമാർ യാദവിനാണ് വൈസ് ക്യാപ്റ്റന്റെ ചുമതലയുള്ളത്. ഹാർദിക്കിനെ കൂടാതെ അക്സർ പട്ടേൽ, വാഷിംട്ൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ.

ടി 20 ടീം ഇങ്ങനെ

Hardik Pandya (Captain), Ishan Kishan (wk), Ruturaj Gaikwad, Shubman Gill, Suryakumar Yadav (VC), Deepak Hooda, Rahul Tripathi, Sanju Samson, Washington Sundar, Yuzvendra Chahal, Axar Patel, Arshdeep Singh, Harshal Patel, Umran Malik, Shivam Mavi, Mukesh Kumar.

അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ നായകനായി തിരികെയെത്തും. വിരാട് കോലിയും ടീമിലിടം നേടി. വിക്കറ്റ് കീപ്പർമാരായി കെ എൽ രാഹുലും ഇഷാൻ കിഷനും എത്തിയപ്പോൾ റിഷബ് പന്ത് ഏകദിന ടീമിലും ഉൾപ്പെട്ടില്ല. ഹാർ​ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ട്വന്റി 20 ടീമിൽ ഇല്ലാത്ത മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരികെ വന്നു.

ശുഭ്മാൻ ​ഗിൽ, സൂര്യ കുമാർ, ശ്രേയ്യസ് അയ്യർ തുടങ്ങിയ പ്രമുഖരും ഇടം നേടിയിട്ടുണ്ട്.  രണ്ട് ടീമുകളിലും റിഷബ് പന്തിന് സ്ഥാനം നഷ്ടമായതാണ് ശ്രദ്ധേയമായ കാര്യം. ടെസ്റ്റിൽ മിന്നും ഫോം തുടരുമ്പോഴും ഏകദിനത്തിലും ട്വന്റി 20യിലും തിളങ്ങാനാകാത്തത് പന്തിനെതിരെ കടുത്ത വിമർശനം ഉയരുന്നതിന് കാരണമായിരുന്നു. ഏകദിന ടീമിൽ നിന്ന് മുതിർന്ന താരം ശിഖർ ധവാനും ഒഴിവാക്കപ്പെട്ടു.

ഏകദിന ടീം ഇങ്ങനെ

Rohit Sharma (Captain), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul (wk), Ishan Kishan (wk), Hardik Pandya (VC), Washington Sundar, Yuzvendra Chahal, Kuldeep Yadav, Axar Patel, Mohd. Shami, Mohd. Siraj, Umran Malik, Arshdeep Singh.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker