EntertainmentKeralaNews

അടിപൊളിച്ചേട്ടന്‍! കറുപ്പണിഞ്ഞ് മോഹൻലാലിനൊപ്പം സഞ്ജു സാംസൺ

തിരുവനന്തപുരം: കറുപ്പു വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുള്ള ഒരു വിഡിയോയും സഞ്ജു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു.

ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു, ഇന്ത്യൻ പ്രീമിയര്‍ ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു മലയാളി താരം.

കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസും ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘അടിപൊളി ചേട്ടന്‍’ എന്നാണു സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് വിശേഷിപ്പിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സഞ്ജുവിനെ ബിസിസിഐ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവതാരം ഇഷാൻ കിഷനാണ് ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറാകുക. പത്തു വർഷത്തിനു ശേഷം പേസര്‍ ജയ്ദേവ് ഉനദ്കട്ട് ഇന്ത്യൻ ഏകദിന ടീമിലേക്കു മടങ്ങിയെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button