ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍

മുംബൈ:ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം.

ഏകദിന പരമ്ബരയില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ടീമിലിടം നേടി. കെ.എല്‍.രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വന്റി20 പരമ്ബരയില്‍ ഇന്ത്യൻ ടീമിനെ രോഹിത് ശര്‍മ നയിക്കും.

അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ഓസീസിനെതിരായ ട്വന്റി 20 പരമ്ബരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്ബരയിലും ഇന്ത്യൻ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമില്‍ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് വൈസ് ക്യാപ്റ്റൻ.

ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശൻ, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാൻ, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാൻ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാൻ കിഷൻ, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കെ.എല്‍ രാഹുല്‍, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News