28.9 C
Kottayam
Thursday, May 2, 2024

IPL 2024:50 അടിച്ച് തുടങ്ങി;സഞ്ജുവിന് അപൂര്‍വ്വ റൊക്കോഡ്‌

Must read

ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. 33 പന്തിലാണ് താരം 50 റണ്‍സെടുത്തത്. സ്ഥിരം ബാറ്റിങ് ഓര്‍ഡറായ വണ്‍ഡൗണിലിറങ്ങിയാണ് സഞ്ജു തകര്‍പ്പന്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്.

ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു. ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം സീസണിലും രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിനേടുന്ന താരമെന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ തേടിയെത്തിയത്. 2020ന് ശേഷമുള്ള എല്ലാ സീസണുകളിലെയും രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ 50 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിന് സാധിച്ചു.

2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 74 (32), 2021ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 119 (63), 2022ല്‍ സണ്‍റൈസേഴ്‌സിനെതിരെ 55 (27), 2023ല്‍ സണ്‍റൈസേഴ്‌സിനെതിരെ 55 (32) എന്നിങ്ങനെയായിരുന്നു സഞ്ജു സ്‌കോര്‍ ചെയ്തത്. 2024ലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. മൂന്ന് ബൗണ്ടറിയും ആറ് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week