മുംബൈ: ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും എത്തിച്ച പ്രകടനത്തിനു പിന്നാലെ തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദിപറഞ്ഞ് സഞ്ജു സാംസൺ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന നിർണായക മത്സരത്തിൽ 50 പന്തിൽ 12 ഫോറുകളുടെയും നാല് സിക്സറുകളുടെയും സഹായത്തോടെ 97* റൺസെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലാണ് സഞ്ജു ആരാധകരോടുള്ള നന്ദി അറിയിച്ചത്. ‘എനിക്ക് സ്‌നേഹവും പിന്തുണയും നൽകുകയും പ്രാർഥനകളിൽ ഓർക്കുകയും ചെയ്ത ഓരോരുത്തരോടും ഹൃദയംഗമമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു’, എന്ന് അദ്ദേഹം കുറിച്ചു. ഇത്രയധികം സ്‌നേഹം ലഭിക്കുന്നത് തനിക്ക് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് കിരീടത്തിലേക്ക് ഇനി ‘രണ്ട് ചുവടുകൾ കൂടി ബാക്കി’ എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിക്കുന്നത്.മാർച്ച് അഞ്ചിന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം.
Sanju Samson expressed his gratitude to fans after his match-winning performance guided India to a victory against West Indies and secured a spot in the T20 World Cup semi-finals. In a crucial match held at Eden Gardens, Kolkata, Samson played a stellar unbeaten knock of 97* off 50 balls, including 12 fours and 4 sixes. His masterclass under pressure proved decisive in India’s triumphant run to the knockouts.


