News

‘ഇന്ത്യന്‍ ടീമിലെ ഒന്നാന്തരം തട്ടിപ്പ് ബാറ്റര്‍.. സഞ്ജു എത്രയോ ഭേദം; റിഷഭ് പന്തിനെ ട്രോളി സോഷ്യല്‍ മീഡിയ

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായ റിഷഭ് പന്തിന് ട്രോള്‍. മത്സരത്തില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താവുകയായിരുന്നു പന്ത്. കേശവ് മഹാരാജിന്റെ ഫുള്‍ടോസില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങുന്നത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ സ്വീപ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു പന്ത്. ഇതോടെയാണ് ആരാധകര്‍ പന്തിനെതിരെ തിരിഞ്ഞത്.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് സൂപ്പര്‍ എട്ടിലെത്തിയപ്പോള്‍ പന്തിന് വേണ്ടത്ര രീതിയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും താരം നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആറ് പന്തില്‍ നാല് റണ്‍സായിരുന്നു പന്തിന്റെ സംഭവാന. സൂപ്പര്‍ എട്ടില്‍ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 15 റണ്‍സനാണ് പന്ത് മടങ്ങിയത്. ബംഗ്ലാദേശിനെതിരെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 24 പന്തില്‍ 36 റണ്‍സാണ് പന്ത് നേടിയത്. 

അഫ്ഗാനിസ്ഥാനെതിരെ 20 റണ്‍സിനും പന്ത് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നേടിയ 42 റണ്‍സാണ് പന്തിന്റെ മികച്ച സ്‌കോര്‍. അയര്‍ലന്‍ഡിനെതിരെ 36 റണ്‍സിനും യുഎസിനെതിരെ 18നും പന്ത് പുറത്തായിരുന്നു. തുടര്‍ച്ചയായി നിരാശപ്പെടുത്തിയപ്പോഴാണ് പന്തിന് ആരാധകരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നത്. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം…

പന്ത് നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് അടിച്ചെടുത്തിരുന്നു. നിര്‍ണായക മത്സരത്തില്‍ വിരാട് കോലി (59 പന്തില്‍ 76) ഫോം കണ്ടെത്തിയപ്പോള്‍ ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മികച്ച സ്‌കോര്‍ കെട്ടിപ്പൊക്കുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ (31 പന്തില്‍ 47) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ശിവം ദുബെ (16 പന്തില്‍ 27) സ്‌കോര്‍ 170 കടത്താന്‍ സഹായിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button