27.4 C
Kottayam
Thursday, June 4, 2026

സഞ്ജുവും പിള്ളേരും ജാര്‍ഖണ്ഡിനെ തകര്‍ത്തു,രഞ്ജി ട്രോഫിയില്‍ കേരളത്തിന് ജയം

Must read

റാഞ്ചി: രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തകർത്ത് കേരളം. 323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് 61.2 ഓവറിൽ 237 റൺസെടുത്തു പുറത്തായി. 85 റൺസിനാണു കേരളത്തിന്റെ വിജയം. 112 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ജാർഖണ്ഡ്, വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ അർധ സെഞ്ചറിക്കരുത്തിലാണു പൊരുതിനോക്കിയത്. 116 പന്തുകൾ നേരിട്ട താരം 92 റൺസെടുത്തു.

വിരാട് സിങ് (84 പന്തിൽ 32), സൗരഭ് തിവാരി (42 പന്തിൽ 37), മനിഷി (70 പന്തിൽ 23), ഇഷാൻ കിഷൻ (17 പന്തിൽ 22) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ജാർഖണ്ഡിന്റെ മറ്റു പ്രധാന സ്കോറര്‍മാർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ അഞ്ചു വിക്കറ്റു വീഴ്ത്തി. 17 ഓവറുകളെറിഞ്ഞ വൈശാഖ് 57 റൺസാണു വഴങ്ങിയത്. ഓൾ റൗണ്ടർ ജലജ് സക്സേന നാലു വിക്കറ്റു നേടി.

രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത കേരളം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 86 പന്തുകളിൽനിന്ന് 74 റൺസെടുത്ത രോഹൻ പ്രേമാണ് കേരളത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഒൻപതു പന്തിൽ 15 റൺസെടുത്തു പുറത്തായി. ജാർഖണ്ഡിനു വേണ്ടി ഷഹബാസ് നദീം അഞ്ചു വിക്കറ്റുകൾ‌ വീഴ്ത്തി.

കേരളം ഒന്നാം ഇന്നിങ്സിൽ 135 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളം 475 റൺസ് നേടിയപ്പോൾ ജാർഖണ്ഡ് 340 റൺസിൽ ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ അക്ഷയ് ചന്ദ്രൻ കേരളത്തിനായി സെഞ്ചറി തികച്ചു. 268 പന്തുകളിൽനിന്ന് 150 റൺസാണു താരം നേടിയത്. ജാർഖണ്ഡിനെതിരെ കേരളത്തിന്റെ ജലജ് സക്സേന അഞ്ചും ബേസിൽ തമ്പി മൂന്നും വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week