30 C
Kottayam
Friday, October 25, 2024

സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ ; ചുമതലയേൽക്കുന്നത് ഈ തീയതിയില്‍

Must read

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി അറിയിച്ച് കേന്ദ്രസർക്കാർ . നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ഖന്ന നിയമിതനാകുന്നത് . കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. ആറു മാസക്കാലം അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി തുടരും.

സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് പൊതുവിൽ പാലിച്ചു വരുന്ന രീതി. അതിന്റെ ഭാ​ഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്യുകയായിരുന്നു . നിയമമന്ത്രാലയത്തിനുള്ള ശുപാർശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹിയിലാണ് തന്റെ അഭിഭാഷകവൃത്തിയുടെ ഭൂരിഭാഗവും ചിലവഴിച്ചത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും അതിന്റെ അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി നിയമിതനുമാവുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽ അൻമോൾ ബിഷ്ണോയ്, വിവരം നൽകിയാൽ 10 ലക്ഷം രൂപ റിവാർഡ്; പ്രഖ്യാപിച്ച് എൻഐഎ

ന്യൂഡൽഹി: ബിഷ്ണോയി സംഘത്തിനായി വലവിരിച്ച് എൻഐഎ. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ റിവാർഡ് എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ...

അജിത് പവാർ പക്ഷത്തേക്ക് 2 എം.എൽ.എമാരെ മാറ്റാൻ 100 കോടി ഓഫർ; തോമസ്.കെ തോമസിനെതിരെ ആരോപണം

തിരുവനന്തപുരം: എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നാണ്...

തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകം;മകളും ചെറുമകളും അറസ്റ്റില്‍, കൊലയുടെ കാരണമിതാണ്‌

തിരുവനന്തപുരം: അഴൂർ റെയിൽവേ ഗേറ്റിനു സമീപം ശിഖഭവനിൽ നിർമ്മല (75) യെ ഇക്കഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മലയുടെ മൂത്ത മകൾ ശിഖ (55),ശിഖയുടെ...

പ്രായം നിർണയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല ആധാർ കാർഡ്: സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച...

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്. 2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ...

Popular this week