29.7 C
Kottayam
Saturday, June 13, 2026

Aryan had undergone hormone replacement therapy:’ആര്യന്‍ ഇനി അനായ’; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധയനായി സഞ്ജയ് ബംഗാറിന്‍റെ മകന്‍, ക്രിക്കറ്റും ഉപേക്ഷിച്ചു ക്രിക്കറ്റിനോട് വിട

Must read

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആര്യന്‍ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ‘അനായ ബംഗാര്‍’ എന്ന പേരും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനും കൂടിയായിരുന്നു ബംഗാര്‍. 23കാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടിലാണ് അവര്‍ ജീവിക്കുന്നത്.

പുതിയ രൂപമാറ്റിത്തിലേക്കുള്ള വഴിയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ… ”കരുത്ത് അല്‍പം കുറഞ്ഞു, എങ്കിലും സന്തോഷമുണ്ട്. ശരീരം മാറികൊണ്ടിരിക്കുകയാണ് ഇനിയും ഏറെ ദൂരം മുന്നോട്ട് പോവാനുണ്ട്. ഓരോ ചുവടും യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാണ്.” ആര്യന്‍ കുറിച്ചിട്ടു. മുമ്പ് ഇംഗ്ലണ്ടില്‍ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്ക് വേണ്ടി കളിച്ചിരുന്നു ആര്യന്‍.

ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു ആര്യന്‍. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റ് തുടരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും ആര്യന്‍ വെളിപ്പെടുത്തിയിരുന്നു.

കുറിപ്പില്‍ പറയുന്നതിങ്ങനെ.. ക്രിക്കറ്റ് നന്നേ ചെറുപ്പം മുതല്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനായിരുന്നു എന്റെ മാതൃക. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛന്‍ കാണിച്ചിട്ടുള്ള ആത്മാര്‍തത്ഥയും താല്‍പര്യവും എന്നെ പ്രചോദിപ്പിപ്പിച്ചിട്ടേയുള്ളൂ.

- Advertisement -

അച്ഛനെ പോലെ ഒരു കാലത്ത് രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതിന് വേണ്ടിയുള്ള പ്രയ്തനവും നടത്തിയിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. വേദനയോടെ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല.

- Advertisement -

ശസ്ത്രക്രിയക്ക് ശേഷം എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ക്രിക്കറ്റ്  എന്നില്‍ നിന്ന് അകന്നുപോകുന്നു.” ആര്യന്‍ കുറിച്ചിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

Popular this week