26 C
Kottayam
Saturday, June 6, 2026

വിവാഹമോചനം; തീരുമാനമെടുത്തത് സാനിയ;കാരണം വ്യക്തമാക്കി പിതാവ് ഇമ്രാന്‍ മിര്‍സ

Must read

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി സാനിയാ മിര്‍സ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പിതാവ് ഇമ്രാന്‍ മിര്‍സ. സാനിയ മിര്‍സയുമായി ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടാണോ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുൽ’ നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും ഇമ്രാന്‍ മിര്‍സ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ഷൊയ്ബ് മാലിക് മൂന്നാം തവണയും വിവാഹിതനായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ഷൊയ്ബും സാനിയയും ഔദ്യോഗികമായി വേര്‍പിരിഞ്ഞിരുന്നോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇമ്രാന്‍ മിര്‍സയുടെ പ്രതികരണത്തോടെ സാനിയയും ഷൊയ്ബും ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കും സ്ഥിരീകരണമായിരിക്കുകയാണ്.

ഇന്നലെ ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക് വീണ്ടും വിവാഹം കഴിച്ചത്. മാലിക്കിന്‍റെ മൂന്നാം വിവാഹവും. സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളിനെ സന വിവാഹം കഴിച്ചിരുന്നു.

- Advertisement -

വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകൻ ഇഹ്സാന്‍റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്.

- Advertisement -

എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയും വിവാഹ ജീവിതത്തെക്കുറിച്ചായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week