26 C
Kottayam
Saturday, June 6, 2026

‘നിർത്തിക്കോ’; യുവാവിന് കിടിലം മറുപടി കൊടുത്ത്‌ സാനിയ,പ്രതികരണം ഏറ്റെടുത്ത് ആരാധകർ

Must read

കൊച്ചി:സോഷ്യൽ മീഡിയയിലൂടെ യുവാവിനോട് റിവ്യൂവും ഡാൻസും ചെയ്യുന്നത് നിർത്താൻ മറുപടിയുമായി നടി സാനിയ ഇയ്യപ്പൻ. ഇതോടെ സോഷ്യൽമീഡിയയിലെ പുതിയ ട്രെൻഡിൽ നടിയും ഭാഗമായിരിക്കുകയാണ്. സിനിമയുടെ റിലീസ് ദിവസം തീയേറ്ററുകളിലെത്തി നൃത്തം ചെയ്ത് പാട്ട് പാടി റിവ്യൂ പറഞ്ഞ് വെെറലായ അലിൻ ജോസ് പെരേര എന്ന യുവാവിന്റെ ഒരു വീഡിയോയ്ക്കാണ് സാനിയ രസികൻ മറുപടി നൽകിയത്. ‘നിർത്തിക്കോ’ എന്നായിരുന്നു സാനിയയുടെ കമന്റ്.

നടി കമന്റ് ചെയ്താൽ സിനിമയുടെ റിവ്യൂ പറയുന്നതും നൃത്തം ചെയ്യുന്നതും നിർത്തുമെന്ന അലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സാനിയ രംഗത്തെത്തിയത്. ഇതിനകം തന്നെ സാനിയയുടെ പ്രതികരണത്തിന് മറുപടിയായി നിരവധി പേരാണെത്തുന്നത്. രണ്ടരലക്ഷത്തേളം ലൈക്കുകൾ നടിയുടെ കമന്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. യുവാവ് വാക്ക് പാലിക്കണമെന്നും സാനിയയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായെന്നും തരത്തിൽ നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബാല്യകാലസഖിയിലൂടെയാണ് സാനിയ വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ച പ്രതികരണങ്ങളാണുണ്ടാക്കിയത്. ലൂസിഫർ,അപ്പോത്തിക്കിരി,പ്രേതം 2, പതിനെട്ടാം പടി തുടങ്ങിയവയാണ് സാനിയയുടെ മ​റ്റ് ചിത്രങ്ങൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week