25.5 C
Kottayam
Friday, June 5, 2026

ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍; മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ അന്വേഷണം

Must read

പട്ന:സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങാനായി അനുവദിച്ച ഫണ്ടില്‍ നിന്ന് ആണ്‍കുട്ടികള്‍ക്ക് വരെ സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്കൂളിനെതിരെ അന്വേഷണം. ബിഹാറിലെ (Bihar) സരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് വന്‍തുക ചെലവിട്ട് ആണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ വാങ്ങിയത്. പോഷക് യോജന എന്ന പദ്ധതിക്ക് കീഴിലെ തട്ടിപ്പാണ് പുറത്ത് വന്നത്.

 

സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനും വസ്ത്രവും വാങ്ങാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഹല്‍കോരി സാഹ് ഹൈ സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്കൂളിലേക്ക് സ്ഥലം മാറിയെത്തിയ പുതിയ പ്രധാന അധ്യാപകനാണ് ഫണ്ടിലെ തിരിമറി കണ്ടെത്തിയത്. ഇദ്ദേഹമാണ് വിവരം ജില്ലാ മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി സ്കൂളില്‍ ഈ വിധം തിരിമറി നടക്കുന്നുവെന്ന വിശദമാക്കുന്നതാണ് കണക്കുകള്‍.

- Advertisement -

2019ന് മുന്‍പ് ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്ക് നിരവധി സാനിറ്ററി നാപ്കിന്‍ നല്‍കിയെന്നാണ് പുതിയ പ്രധാന അധ്യാപകന്‍റെ പരാതി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ രണ്ടംഗ സമിതെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം. അന്തര്‍ ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ച പദ്ധതിയുടെ ഫണ്ടിലാണ് വ്യാപക തിരിമറി നടന്നിട്ടുള്ളത്.

- Advertisement -

കൌമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും വ്യക്തി ശുചിത്വം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഫെബ്രുവരി 2015ലായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.  2016-17 കാലത്താണ്  തിരിമറി നടന്നത്. ഏകദേശം അറുപത് കോടി രൂപയാണ് ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. 37 ലക്ഷം പെണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് അവകാശപ്പെടുന്നതിനിടയിലാണ് ഒരു സ്കൂളിലെ തിരിമറിക്കണക്ക് പുറത്ത് വന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week