33.4 C
Kottayam
Sunday, May 5, 2024

രണ്ടാമത് സനൽ ഫിലിപ്പ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി പ്രമേഷ് കുമാറിന് സമ്മാനിച്ചു

Must read

തിരുവനന്തപുരം:രണ്ടാമത് സനൽ ഫിലിപ്പ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി പ്രമേഷ് കുമാറിന് സമ്മാനിച്ചു. സ്പീക്കറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എം.ബി.രാജേഷ് പുരസ്കാരം വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തനത്തിന് ഇത്തരം പുരസ്കാരങ്ങൾ പ്രോത്സാഹനമാണെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

25,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് സനൽ ഫിലിപ്പ് മാധ്യമ പുരസ്കാരം. അണ്ഡ വിൽപ്പനയ്ക്ക് പിന്നിലെ ചൂഷണങ്ങളെ കുറിച്ചുള്ള വാർത്ത പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് അധ്യക്ഷനും നടൻ സലീംകുമാറും എഴുത്തുകാരി ശാരദക്കുട്ടിയും അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week