സാനിയയും ഷുഐബും വേർപിരിയുന്നോ?; തകർന്ന ഹൃദയങ്ങൾ എങ്ങോട്ട്,സൂചനയുമായി സാനിയയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി

ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്ന ചോദ്യമാണിത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്‌റ്റോറിയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’-എന്നാണ് സാനിയ സ്‌റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സ്റ്റോറിക്ക് മുമ്പ് മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘ഏറ്റവും പ്രയാസകരമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങള്‍’ എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു.

സാനിയയെ ഷുഐബ് വഞ്ചിച്ചുവെന്നും ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. ഇവർക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷം ദുബായിൽവച്ചു നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ‌ മാലിക്ക് മാത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു ദിവസങ്ങൾക്കു മുൻ‌പ് സാനിയ ഇൻസ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News