‘പ്രായമേറി വരുന്നു എനിക്ക്, കാശ് ഓഫര്‍ ചെയ്താല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്‌കോപ്പ് ഇല്ല’: സംഗീത ലക്ഷ്മണ

തിരുവനന്തപുരം: ഇന്നലെ നടന്ന, കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായി അതിജീവതയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ചു കുറിപ്പുകളുമായി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്തെത്തി. എന്നാല്‍, വിവാദമായ കുറിപ്പിനെതിരെ നിരവധി പേരാണ് പ്രതികരിക്കുന്നത്.

അവരുടെ ഒരു പോസ്റ്റ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ആയിരുന്നു. ദിലീപിനെ കാണാന്‍ പോയ ആള്‍ക്ക് അന്നറിയില്ലായിരുന്നോ അതിജീവത റേപ്പ് ചെയ്യപ്പെട്ടിരുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാലിപ്പോള്‍ പുതിയ പോസ്റ്റ് ബലാത്സംഗം ചെയ്യപ്പെട്ട ഇരകളെ പരിഹസിക്കുന്ന തരത്തിലുള്ളതാണ്.

അവരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്‌കോപ്പ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എസ്‌ക്യൂസ് മി യേയ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News