CrimeKeralaNews

പൃഥ്വിരാജും മോഹന്‍ലാലും നിര്‍ബന്ധിച്ചിട്ടു പോലും സര്‍ജറിയ്ക്ക് മികച്ച ആശുപത്രിയിലേയ്ക്ക് മാറ്റിയില്ല, അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻകുമാർ സച്ചി എന്നവളുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാലമരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃശ്ചികതയോ? സച്ചിയുടെ ഭാര്യക്കെതിരെ സംഗീത ലക്ഷ്മണ

കൊച്ചി:സംവിധായകന്‍ സച്ചി വിടവാങ്ങി ഒഒരു വര്‍ഷം കഴിഞ്ഞു. ഈ വേളയില്‍ സച്ചിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംഗീതയുടെ പ്രതികരണം. മോഹന്‍ലാലും പൃഥ്വിരാജും നിര്‍ബന്ധിച്ചിട്ടും സര്‍ജറിയ്ക്ക് സച്ചി മികച്ച ആശുപത്രി തേടാത്തതില്‍ ദുരൂഹതയുണ്ട് എന്നാണ് സംഗീത ആരോപിക്കുന്നത്.

സിജി സെൻകുമാർ സച്ചി. മരണപ്പെട്ട സംവിധായകൻ സച്ചിയുടെ ഭാര്യയാണ് എന്നും പറഞ്ഞു വന്ന ഒരുത്തിയായിരുന്നു മാധ്യമക്കാര് പട്ടാഭിഷേകം നടത്തുന്ന ഒരു നായിക. സിജി സച്ചി പോലും. അടുത്തകാലം വരെ സിജി സെൻകുമാർ എന്നായിരുന്നു അവൾ സ്വയം പറഞ്ഞിരുന്നത്. അറിഞ്ഞത് ശരിയാണെങ്കിൽ സച്ചിയുടെ ആദ്യവിവാഹം പരാജയപ്പെട്ടതിന് ശേഷം സിനിമാലോകത്തെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിച്ചു ജീവിക്കുന്നതിനിടയിൽ ‘Run Baby Run’ എന്ന സിനിമയുടെ റിലീസ് സമയത്ത് ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട സച്ചിയുടെ ഒരു ആരാധികയാണ് പിൽക്കാലത്ത് പരിണമിച്ച ഈ സിജി സച്ചി. അക്കാലത്ത് ആ പെണ്ണിന് സെൻകുമാർ എന്നൊരു ഭർത്താവുണ്ടായിരുന്നു. സെൻകുമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ സച്ചിയുടെ പണം സിജി ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു.

സച്ചിയുമായുള്ള ഈ Mrs. Siji Senkumar ഉണ്ടാക്കിയ ഫേസ്ബുക്ക്‌ പരിചയം പിന്നീട് അങ്ങനെ അവിടുന്നൊക്കെ മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടയിൽ സിജിയുടെ ഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്തതാണ്. സെൻകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും ഉണ്ടായിരുന്നു. സച്ചിയുടെ സ്വാധീനം കൂടി ഉപയോഗിച്ച് ആ കേസ് പിന്നീട് ഒതുക്കി തീർക്കുകയാണ് ഉണ്ടായത്. സിജിയുടെ മകൻ എന്ൻ അവൾ പറയുന്നത് സച്ചിയിൽ അവൾക്കുണ്ടായ മകനല്ല. സച്ചിയുടെ മകനുമല്ല അത്. സച്ചിക്ക് മക്കൾ ആരും തന്നെയില്ല. സെൻകുമാറിന്റെ മകനാണ്. മകന്റെ പേര് ആകാശ് സെൻകുമാർ, പ്രായം 22 വയസ്സ്. സച്ചിയുടെ പേരും പെരുമയും ഉപയോഗിച്ച് കൊണ്ട് സെൻകുമാറിനുണ്ടായ മകനെ സിനിമാ നടനാക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ മുന്നിൽ ഇപ്പോൾ പൊട്ടിമുളച്ചതിന്റെ പിന്നിലുള്ള സിജിയുടെ ഉദ്ദേശലക്ഷ്യം.

പ്രിത്വിരാജിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സിനിമയിൽ ക്ലച്ച് പിടിക്കാൻ സച്ചി പ്രയോജനപ്പെടും എന്ന കണക്കുക്കൂട്ടലിൽ അമ്മയുടെ കാമുകനുമായി മകനും സഹകരിച്ചു തുടങ്ങിയതാണ്. അപ്പോഴാണ് സച്ചിക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതും 2020 മെയ്‌-ജൂൺ മാസത്തിൽ സച്ചിക്ക് ഒരു major surgery ആവശ്യമായി വന്നതും. ‘അമ്മയെ കൂട്ടി കൊടുത്ത് സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നവൻ’ എന്നൊക്കെയുള്ളത് സത്യമാണ് ന്ൻ. അക്കാലത്ത് സുഹൃത്തുക്കൾ സച്ചിയെ കണ്ടിട്ടുള്ളത് തലമുടിയും താടിമുടിയുമൊക്കെ കുറെ നരച്ച, മുടന്തികൊണ്ട് നടക്കുന്ന ഒരു സച്ചിയെയാണ്.

അങ്ങനെയുള്ള സച്ചി ഒന്നാമത്തെ സർജറി കഴിഞ്ഞ് താടിയും മുടിയുമൊക്കെ കളറടിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ ഏതോ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനാവുന്നു. ശേഷം ഏതാണ്ട് 10 ദിവസങ്ങൾ കഴിഞ്ഞ് നടന്ന രണ്ടാമത്തെ സർജറിയിൽ ചില കാതലായ medical complications ഉണ്ടാവുന്നു. സച്ചിക്ക് cardiac arrest സംഭവിക്കുന്നു. Total hip replacement surgery നടത്തുന്ന Vadakkancherry Max Care Hospital ൽ cardiac emergency situations നേരിടാനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണസൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് സച്ചിയെ Thrissur Jubilee Mission Medical College & Research Institute ലേക്ക് മാറ്റുന്നു.

അത് 16.06.2020 തീയതിയിൽ. ആംബുലൻസ് എത്താൻ വൈകിയതും പ്രശ്നമാവുന്നു. വഴിയിൽ വെച്ച് സച്ചിക്ക് brain death സംഭവിക്കുന്നു.18.06.2020 തീയതിയാണ് സച്ചി മരണപ്പെടുന്നത്. പറഞ്ഞുവന്നതിന്റെ സാരം ഇപ്പറഞ്ഞ രണ്ട് ആശുപത്രികൾക്കും സച്ചിയുടെ കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്. എന്നാണ് പോലും! മരണശേഷമുള്ള ദിവസങ്ങളിലുണ്ടായ അഭ്യൂഹങ്ങളൊക്കെയും ഈ കാരണം കൊണ്ട് കൂടി ഉടനെ തന്നെ കെട്ടടങ്ങുന്നു.


രണ്ടാമത്തെ സർജറിക്ക് മുൻപ് കുറേ കൂടി മികച്ചതും കൂടുതൽ സൗകര്യങ്ങൾ ഉള്ളതുമായ ഏതെങ്കിലും ആശുപത്രിയിലേക്ക് സച്ചിയെ കൊണ്ടുപോയി ചികിത്സിക്കാനായി സച്ചിയുടെ അടുത്ത സുഹൃത്തുക്കൾ, സഹപ്രവർത്തകർ പലരും അപേക്ഷിച്ചതാണ്. അറിഞ്ഞത് ശരിയാണ് എങ്കിൽ അക്കൂട്ടത്തിൽ മോഹൻലാലും പ്രിത്വിരാജുമുണ്ട്. എന്നിട്ടും അതിന് വിഘ്‌നം നിന്നതാരാണ്? അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻകുമാർ സച്ചി എന്നവളുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാലമരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃശ്ചികതയോ? ഹോ!

സച്ചിയുടെ മരണശേഷം, ഒരു വർഷം തികഞ്ഞ അവസരത്തിൽ അയാളുടെ ഭാര്യയാണ് എന്ന അവകാശവുമായി പിന്നീട് സിജി സെൻകുമാർ സച്ചി ലോകം മുഴുവനുള്ള മലയാളികളുടെ മുന്നിൽ അവതരിക്കുകയാണ്. സിജിക്ക് സെൻകുമാറിലുണ്ടായ മകനെ കാണണമെന്ന് ICU ൽ കിടന്ന് കൊണ്ട് സച്ചി പറഞ്ഞുപോലും. മരിക്കുന്നതിന് 3 മണിക്കൂർ മുൻപ് പിറ്റേ ദിവസം രാവിലെ ഇടലിയും സാമ്പാറും വേണമെന്ൻ സച്ചി പറഞ്ഞുപോലും. കള്ളവെടിവെപ്പിനെ ദിവ്യപ്രണയമായി വരച്ചുകാട്ടുകയാണ്, പൊക്കിപിടിക്കുകയാണ് മാധ്യമങ്ങൾ/സമൂഹമാധ്യമങ്ങൾ!!!

The truth is that Sachy was an acute alcoholic during the later time of his life. And during such times…..This woman- Siji Senkumar Sachy- she may have won over to get photographs and video clips of her private and personal moments with Sachy, of even their celebrations together. She may have succeeded in dragging him to a temple to do a marriage ceremony just a week before he met with that untimely death. She may or may not have a certificate of their marriage. And then, but then….. Sachy died about 10 days later; പരിചയപ്പെടുമ്പോൾ വിവാഹിതയും പിന്നീട് ആദ്യഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത സിജിക്ക് സച്ചിയുമായി ഉണ്ടായിരുന്നത് അവിഹിതബന്ധമോ അത്മബന്ധമോ എന്തുമാവട്ടെ സച്ചിക്ക് അത് വെറുമൊരു രഹസ്യബന്ധമായിരുന്നു എന്നതാണ് യഥാർത്ഥ്യം.

സച്ചിയുടെ സിനിമകൾ നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നു എന്നത് ശരി തന്നെ. നമുക്കറിയാം, മരിക്കുന്നതിന് മുൻപുള്ള 10 വർഷക്കാലത്തോ അതിനും മുൻപോ സച്ചി നൽകിയിട്ടുള്ള അഭിമുഖങ്ങളിൽ ഒന്നിൽ പോലും തൻറെ സാഹിത്യ-സിനിമാ ജീവിതത്തിൽ പ്രചോദനമായതോ പ്രേരകമായതോ ആയ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് സച്ചി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സിജി പറയുന്നത് ശരിയാണെങ്കിൽ സച്ചിയുമായുള്ള അവളുടെ വിവാഹശേഷം 10 ദിവസത്തോളം സച്ചി ബോധാവസ്ഥയിലായിരുന്നു.

ജീവിച്ചിരുന്നപ്പോൾ ആ വിവാഹത്തെ കുറിച്ച് സച്ചി എന്തുകൊണ്ടാണ് നമ്മളോട് പറയാതിരുന്നത്? ഒരു surgery കഴിഞ്ഞു അടുത്ത surgery നടക്കാനിരിക്കുന്നതിനിടയിൽ, ആശുപത്രി കിടക്കയിൽ നിന്ൻ എഴുനേറ്റു പോയി വിവാഹിതനായത് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സച്ചി പറയാതിരുന്നത് എന്ത് കൊണ്ടാണ്? ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മംഗളകരമായ വിവാഹവാർത്ത സച്ചിയുടെ ആരാധകരുമായി, സച്ചിയുടെ പ്രേക്ഷകരുമായി എന്തുകൊണ്ടാണ് സച്ചി പങ്കുവെക്കാതിരുന്നത്? Had Sachy cherished, had Sachy been proud about his relationship with this woman, he would have announced it to us himself.

ജീവിച്ചിരുന്നപ്പോൾ സച്ചി നമ്മുടെ മുന്നിൽ അംഗീകരിക്കാൻ തയ്യാറാവാത്ത ഒരുത്തിയെ നമ്മൾ എന്തിനാണ് ദിവ്യപ്രണയം എന്നൊക്കെ പേരിട്ട് വിളിച്ച് പൊക്കികൊണ്ട് നടക്കുന്നത്? സച്ചിയുടെ സിനിമകൾ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് സിജിയെ പോലുള്ള ഒരുത്തി വന്നിരുന്ൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയല്ല. വ്യക്തിജീവിതത്തിൽ സച്ചി എങ്ങനെയായിരുന്നാലും സച്ചി എന്ന സിനിമാപ്രതിഭയുടെ profile അപ്പാടെയങ്ങ് hijack ചെയ്തു കൊണ്ടുപോകും പോലെ, സിജിയെ പോലുള്ള ഒരുത്തിയുടെ പരിശ്രമങ്ങൾക്ക് കൂട്ട് നിൽക്കുകയല്ല നമ്മൾ ചെയ്യേണ്ടത്. സിജി എന്ന സ്‌ത്രീയെ സച്ചി നമ്മുടെ മുന്നിൽ അംഗീകരിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല എന്നിരിക്കെ അങ്ങനൊരുത്തിയുടെ വാക്കുകളും പ്രവർത്തികളും വഴിയല്ല സച്ചി എന്ന പ്രതിഭയെ, സച്ചിയുടെ സിനിമകളെ നമ്മൾ സ്മരിക്കേണ്ടത്. സച്ചിയോട് നമ്മൾ അത് ചെയ്യുന്നത് നീതിയുമല്ല.

# മാധ്യമക്കാരെ ഞാൻ കുറ്റം പറയില്ല, പറഞ്ഞിട്ട് കാര്യവുമില്ല. അവർക്ക് എന്നും എന്തെങ്കിലുമൊക്കെ പൊകയ്ക്കാൻ കിട്ടണമെന്നെ ഉള്ളു… അത് സ്ത്രീസംബന്ധവിഷയമാണെങ്കിൽ അവര് പിന്നെയത് മാമാങ്കമാക്കും, പട്ടാഭിഷേകം നടത്തും. എന്നാൽ…..എൻറെ പൊന്നു കേരളീയ സമൂഹമേ, ലോകം മുഴുവനുള്ള മലയാളികളുടെ മുന്നിൽ സ്ത്രീശാക്തീകരണത്തെ കുറിച്ച് തെറ്റായ മാർഗ്ഗനിർദേശങ്ങൾ കാണിച്ചുതരികയാണ്, നമ്മളെ വഴി തെറ്റിക്കുകയാണ് വാർത്താമാധ്യമക്കാരും ഓൺലൈൻ മാധ്യമക്കാരും കൂടി ചേർന്ൻ കൊണ്ട്. മുൻകാലചരിത്രം എത്ര വഴിപിഴച്ചതായാലും പിന്നീട് സിനിമാക്കാരന്റെ ഭാര്യയാവുന്നതൊക്കെ നല്ല കാര്യം തന്നെ. എന്നാൽ സിജി സെൻകുമാർ ജീവിച്ച ജീവിതമാണ് ശരി, അവളുടെത് ദിവ്യപ്രണയമാണ് എന്ന് നമ്മുടെ പെൺമക്കൾക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കരുത്. നല്ലതല്ലത്!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker