29.4 C
Kottayam
Saturday, June 6, 2026

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

Must read

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ എടുത്തിട്ടുള്ള ലോണിന്റെ മുതലും പലിശയും അടക്കം മുഴുവന്‍ തുകയും നൽകാൻ തയ്യാറാണെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

ലൈഫ് പദ്ധതി വഴി ലഭിച്ച വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആയാണ് സന്ധ്യയുടെ പേരിൽ സന്ധ്യയുടെ ഭർത്താവ് മണപ്പുറം ഫിനാൻസിൽ നിന്നും 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നത്. എന്നാൽ വൈകാതെ തന്നെ ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോവുകയായിരുന്നു.

ഇതോടെ മുഴുവൻ ബാധ്യതയും സന്ധ്യയുടെ ചുമലിലായി. എറണാകുളത്തെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു കൊണ്ടായിരുന്നു സന്ധ്യ തന്റെ മക്കളുടെ വിദ്യാഭ്യാസവും വീട്ടു ചെലവുകളും നടത്തിവന്നിരുന്നത്. ഇതിനിടയിൽ ലോൺതുക കൂടി അടയ്ക്കാൻ കഴിയാതെ വന്നതോടെ വലിയ ബാധ്യത ആവുകയായിരുന്നു.

തിങ്കളാഴ്ച സന്ധ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആയിരിക്കുന്ന സമയത്താണ് മണപ്പുറം ഫിനാൻസ് സന്ധ്യയുടെ വീട് ജപ്തി ചെയ്തിരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മരുന്നും അടക്കമുള്ള എല്ലാ വസ്തുക്കളും അകത്തു വച്ച് പൂട്ടിയാണ് സ്ഥാപനം വീട് ജപ്തി ചെയ്തു പോയത്.

- Advertisement -

ഇതോടെ പെരുവഴിയിൽ ആയ സന്ധ്യയും മക്കളും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ യൂസഫലിയുടെ സഹായത്തോടെ വീട് തിരികെ ലഭിക്കും എന്ന വലിയ പ്രതീക്ഷയിലാണ് സന്ധ്യയും മക്കളും ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week