27.6 C
Kottayam
Thursday, June 4, 2026

‘വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ’; ബെഹ്റയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

Must read

കൊച്ചി: പുരാവസ്തുവ്യാപാരമെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിനൊപ്പം മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നാലെ, തട്ടിപ്പുകാരനുമായി സൗഹൃദം സ്ഥാപിച്ച ഇരുവരെയും പരിഹസിച്ച് നേതാക്കള്‍ രംഗത്ത്. വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ എന്നാണു സന്ദീപ് ജി വാര്യര്‍ പരിഹസിക്കുന്നത്.

ലക്ഷക്കണക്കിന് കോടി റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും എങ്ങനെ സാധിച്ചുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്, അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് സന്ദീപ് വാര്യര്‍ കുറിക്കുന്നത്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

തട്ടിപ്പുകാരന്‍ മോന്‍സണ്‍ അവകാശപ്പെട്ടത് പോലെ ടിപ്പുവിന്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിന്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ? ഈ ഫോട്ടോയില്‍ കാണുന്ന രണ്ട് പോലീസുകാര്‍ക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയില്‍ പുറകില്‍ കാണുന്നത് ആനക്കൊമ്പാണെങ്കില്‍ ഈ രണ്ട് പോലീസ് ഓഫീസേഴ്‌സും അതിന്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ? ലക്ഷക്കണക്കിന് കോടി റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്.

- Advertisement -

അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ലണ്ടന്‍ ട്രാം കൊച്ചിയില്‍ എന്ന് ചാനല്‍ വാര്‍ത്തയും വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week