സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ? ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി; പിന്തുണക്കില്ലെന്ന് ഡിസിസി

കാസർകോട്: സന്ദീപ് വാര്യറെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ കാസർകോട് ഡിസിസിക്ക് കടുത്ത അതൃപ്തി. കാസർകോട് ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർഥിയാകണമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. സന്ദീപ് വാര്യരെ പിന്തുണക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പറയുകയും ചെയ്തു

കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂർ. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് ഇത് തിരികെ വാങ്ങി. എൽഡിഎഫിൽനിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ തൃക്കരിപ്പൂർ സീറ്റിനായി കോൺഗ്രസിൽ വാദമുന്നയിക്കുകയുംചെയ്തു.

ബാലകൃഷ്ണൻ പെരിയയെും തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് വാര്യറെയാണ് കോൺഗ്രസ് തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെയാണ് ജില്ലയിൽനിന്നുള്ള നേതാവ് തന്നെ വേണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News